വയനാട് മണ്ഡലത്തിലെ വോട്ട്: എൽഡിഎഫും ബിജെപിയും തമ്മിൽ അകലം കുറഞ്ഞു
Mail This Article
കൽപറ്റ ∙ വയനാട് മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടുവ്യത്യാസം കുറഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായ എൻഡിഎയെക്കാൾ 1,41,978 വോട്ടുകൾ കൂടുതലായി നേടാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. എന്നാൽ, ഇക്കുറി സത്യൻ മൊകേരിക്കു നവ്യ ഹരിദാസിനേക്കാൾ 1,01,468 വോട്ടുകൾ മാത്രമേ അധികമായി സമാഹരിക്കാനായുള്ളൂ.വയനാട്ടിലെ ബത്തേരി മണ്ഡലത്തിൽ എൽഡിഎഫുമായി വെറും 2546 വോട്ടിന്റെ വ്യത്യാസം മാത്രമേ എൻഡിഎക്കുള്ളൂ. കഴിഞ്ഞതവണ 4279 വോട്ടുകളുടെ വ്യത്യാസം ഇരുമുന്നണികൾക്കിടയിലുമുണ്ടായിരുന്നു. ഇതോടെ, ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന പദവി ഊട്ടിയുറപ്പിക്കുകയാണു ബത്തേരി.
അപ്പോഴും വയനാട്ടിൽ കഴിഞ്ഞ തവണത്തെക്കാൾ വോട്ടിങ് ശതമാനവും വോട്ടുകളും എൻഡിഎയ്ക്കു കുറയുകയാണുണ്ടായത്. കഴിഞ്ഞതവണത്തെ വോട്ടിങ് ശതമാനമായ 13 ഇക്കുറി 11.54ലേക്കു താഴ്ന്നു. വോട്ടുകൾ 1,41,045ൽ നിന്നു 1,09,939 ആയി കുറയുകയും ചെയ്തു.കെ. സുരേന്ദ്രൻ സ്ഥാനാർഥിയായപ്പോൾ നേടിയ 1,41,045 വോട്ടുകൾ നിലനിർത്താനായില്ലെങ്കിലും താരതമ്യേന ജൂനിയറായ സ്ഥാനാർഥിയെ നിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കാനായെന്ന വിലയിരുത്തലിലാണ് എൻഡിഎ.മണ്ഡലം രൂപീകരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ നേടിയ 31,687ൽനിന്ന് വോട്ടുകൾ വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ പടിപടിയായി വർധിപ്പിക്കുകയാണ് ബിജെപി.
അതേസമയം, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുകളും വോട്ടുശതമാനവുമാണ് ഇക്കുറി എൽഡിഎഫിന് നേടാനായത്. പ്രചാരണത്തിൽ നിന്നുള്ള പിന്നോട്ടു പോക്കിലൂടെ രാഷ്ട്രീയവോട്ടുകൾ പോലും ബൂത്തിലെത്താതെ പോയി. പൊതുതിരഞ്ഞെടുപ്പിനെക്കാൾ 71,616 വോട്ടുകൾ എൽഡിഎഫിനു നഷ്ടമായി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആനി രാജയെ സ്ഥാനാർഥിയാക്കിയതിലൂടെ 8426 വോട്ടുകൾ അധികം നേടാൻ എൽഡിഎഫിനായിരുന്നു.ഇക്കുറി 2,11,407 വോട്ടുകളിലും 22.19% വോട്ട് ശതമാനത്തിലും ഒതുങ്ങി എൽഡിഎഫ് പ്രകടനം. ഏപ്രിലിലെ പൊതുതിരഞ്ഞെടുപ്പിൽ 26.09 ശതമാനം വോട്ടുവിഹിതമാണ് എൽഡിഎഫിനു ലഭിച്ചത്. 2,83,023 വോട്ടുകളും ലഭിച്ചു.
വയനാട് മണ്ഡലം എൽഡിഎഫ് പ്രകടനം ഇങ്ങനെ
2009: 2,57,2642014: 3,56,1652019: 2,74,5972024 ഏപ്രിൽ: 2,83,0232024 നവംബർ: 2,11,407
എൻഡിഎ പ്രകടനം ഇങ്ങനെ
2009: 31,6872014: 80,7522019: 78,8762024 ഏപ്രിൽ: 1,41,0452024 നവംബർ: 1,09,939