ADVERTISEMENT

ഗൂഡല്ലൂർ ∙ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാനയിറങ്ങി തകർത്തു. നെല്ലാക്കോട്ടയിൽ ടൗണിൽ നിർത്തിയിട്ടിരുന്ന കാറാണ് കാട്ടാന കൊമ്പിൽ കോർത്ത് പൊക്കി നിലത്തിട്ടത്. നാട്ടുകാർ ഓടിയെത്തി കാട്ടാനയെ ബഹളം വച്ച് തുരത്തി. മുക്കട്ടിയിൽ ബൈക്ക് യാത്രികനെ ആക്രമിക്കാൻ ഓടിച്ച കാട്ടാനയാണിത്. വെള്ളിയാഴ്ച രാത്രിയിലാണ് നെല്ലാക്കോട്ട ടൗണിലെത്തിയ കാട്ടാന കാർ തകർത്തത്.

നെല്ലാക്കോട്ട ടൗണിറങ്ങിയ കാട്ടാന കാർ തകർക്കുന്നു.
നെല്ലാക്കോട്ട ടൗണിറങ്ങിയ കാട്ടാന കാർ തകർക്കുന്നു.

ഒരു മാസമായി ഈ പ്രദേശങ്ങളെ ഭീതിയുടെ മുൾമുനയിലാക്കിയ കാട്ടാനയാണിത്. പകൽ നടുറോഡിലിറങ്ങി വാഹനങ്ങളെ ആക്രമിക്കാനെത്തും. മനുഷ്യരെ കണ്ടാൽ പാഞ്ഞടുക്കുന്ന കൊമ്പനാനയുടെ മുൻപിൽ നിന്നും തല നാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. പന്തല്ലൂർ ഭാഗത്ത് നിന്നാണ് ഈ കാട്ടാന നെല്ലാക്കോട്ടയിലെത്തിയത്. കാട്ടാനയെ തുരത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി നെല്ലാക്കോട്ടയിൽ വനം വകുപ്പ് കൂടുതൽ ജീവനക്കാരുമായി ക്യാംപ് സ്ഥാപിച്ചു.

English Summary:

A wild elephant wreaked havoc in Gudalur, Nellakotta, damaging a parked car. This aggressive elephant, known for attacking vehicles and charging at humans, has been terrorizing the area for a month. The Forest Department has deployed additional staff to monitor and mitigate the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com