ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് മേഖലകളിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും വിശദീകരിക്കാമോ ?
പ്രവീൺ

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) റോബട്ടിക്സും സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് മീഡിയ / എന്റർടെയ്ൻമെന്റ്, ധനകാര്യം, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യരംഗം. മാർക്കറ്റിങ്, കൃഷി–അനുബന്ധ വ്യവസായങ്ങൾ, റീട്ടെയ്ൽ, ഗെയിമിങ്, റിസർച് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളുണ്ട്.

എസ്എസ്എൽസി യോഗ്യതയുള്ളവർക്കു ചേരാവുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ മുതൽ സർവകലാശാലാ തലത്തിലെ ബിഎസ്‌സി, എംഎസ്‌സി, ബിടെക്, എംടെക്, എംസിഎ പ്രോഗ്രാമുകൾ വരെ ലഭ്യമാണ്. സർവകലാശാലാ പ്രോഗ്രാമുകൾക്കു പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം. ബിടെക്, ബിഇ, ബിഎസ്‌സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കു ചേരാം.

കേരളത്തിലെ പ്രധാന പഠനാവസരങ്ങൾ
കേരള എൻജിനീയറിങ് എൻട്രൻസ് വഴി വിവിധ എൻജിനീയറിങ് കോളജുകളിൽ ബിടെക് (എഐ & ഡേറ്റാ സയൻസ്/ എഐ /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / മെഷീൻ ലേണിങ് /മെക്കട്രോണിക്സ്) പഠിക്കാം. മറ്റു പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും:

∙ ഐഐഐടി കോട്ടയം: എംടെക് എഐ & ഡേറ്റാ സയൻസ്
∙ കുസാറ്റ്, കൊച്ചി: എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എഐ; എംടെക് കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് & എഐ (ഫുൾടൈം & പാർട്‌ടൈം); ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടർ സയൻസ് (എഐ & ഡേറ്റാ സയൻസ്); എംഎസ്‌സി ഇലക്ട്രോണിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ റോബട്ടിക്സ്
∙ ഡിജിറ്റൽ യൂണിവേഴ്സിറ്റി,
തിരുവനന്തപുരം: എംടെക് കംപ്യൂട്ടർ സയൻസ് (കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്, എഐ, സൈബർ സെക്യൂരിറ്റി);
എംടെക് ഇലക്ട്രോണിക് എൻജിനീയറിങ് (എഐ ഹാർഡ്‌വെയർ, സിഗ്‌നൽ പ്രോസസിങ് & ഓട്ടമേഷൻ, എഐ-റോബട്ടിക്സ്, കംപ്യൂട്ടേഷനൽ ഇമേജിങ്); എംഎസ്‌സി കംപ്യൂട്ടർ സയൻസ് (മെഷീൻ ലേണിങ്, എഐ)
∙ സിഇടി, തിരുവനന്തപുരം:
എംടെക് റോബട്ടിക്സ് ആൻഡ് ഓട്ടമേഷൻ; എംടെക് എഐ
∙ സ്കൂൾ ഓഫ് റോബട്ടിക്സ്,
എംജി: എം.എസ്‌സി എഐ & മെഷീൻ ലേണിങ്

കേരളത്തിനു പുറത്തെ സാധ്യതകൾ
∙ ഐഐടി ഹൈദരാബാദ്:
ബിടെക്, എംടെക് (എഐ)
∙ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: എംഎസ്‌സി എഐ & മെഷീൻ ലേണിങ്, എഐ
∙ ഐഐഎസ്‌സി ബെംഗളൂരു:
എംടെക് എഐ
∙ ഐഐഐടി ബാംഗ്ലൂർ: ബിടെക് ഡേറ്റാ സയൻസ് & എഐ
∙ എംഎസ് യൂണിവേഴ്സിറ്റി വഡോദര: എംടെക് ഓട്ടമാറ്റിക് കൺട്രോൾ & റോബട്ടിക്സ്
∙ ഉസ്മാനിയ യൂണിവേഴ്സിറ്റി: എംഇ ഓട്ടമേഷൻ & റോബട്ടിക്സ്
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ ഐഐടികൾ എന്നിവിടങ്ങളിലെ പ്രോഗ്രാമുകളും ശ്രദ്ധിക്കാം. സിഡാക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പിജി ഡിപ്ലോമയുണ്ട്.

English Summary:

Unlock Top Higher Education and Job Opportunities in AI and Robotics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com