നീറ്റ് പരീക്ഷയിൽ പാലാ ബ്രില്യന്റിന് മികച്ച നേട്ടം
Mail This Article
നീറ്റ് പരീക്ഷയിൽ ബ്രില്യന്റിന് മികച്ച വിജയം. ദേശീയ തലത്തിൽ 31, 33 റാങ്കുകൾ ബ്രില്യന്റിലെ വിദ്യാർഥികൾ നേടി. അഖിലേന്ത്യാ തലത്തിൽ ആദ്യ 1000 റാങ്കുകാരിൽ 97 വിദ്യാർഥികൾ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ്. 31-ാം റാങ്ക് നേടിയ ഹൃദ്യാ ലക്ഷ്മി ബോസ് (687 മാർക്ക്) കേരളത്തിലെ പെൺകുട്ടികളിൽ ഒന്നാം സ്ഥാനവും ഇന്ത്യയിൽ അഞ്ചാം സ്ഥാനവും നേടി.
കാസർകോട് വിവേകാനന്ദ നഗർ ഭദ്രം ടി.പി. ബോസിന്റെയും അധ്യാപികയായ ടി.എൻ. ജെമിനിയുടെയും മകളാണ് ഹൃദ്യ. ആൺകുട്ടികളുടെ വിഭാഗത്തിൽ വി.പി. അശ്വിൻ 686 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ 33-ാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും നേടി. മലപ്പുറം താനൂർ സ്വദേശി വി.പി. ബിനോയിയുടെയും അധ്യാപികയായ പി. സിന്ധുവിന്റെയും മകനാണ്.
ആദ്യ 2000 റാങ്കിലുള്ള 210 പേരും 10000 വരെയുള്ള റാങ്കിൽ ഉൾപ്പെട്ട 1000 കുട്ടികളും ഇവിടെ പരിശീലനം നേടിയവരാണ്.
ജെഇഇ മെയിൻ പരീക്ഷയിലും കേരളത്തിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ഒട്ടേറെ റാങ്കുകൾ ബ്രില്യന്റ് നേടിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഉയർന്ന മാർക്ക് നേടിയവർക്കും പഠനത്തിന് സ്കോളർഷിപ് നൽകുന്നുണ്ടെന്ന് ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, ബി. സന്തോഷ് കുമാർ, സ്റ്റീഫൻ ജോസഫ് എന്നിവർ പറഞ്ഞു. വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
For More Details
Brilliant Study Centre
Mutholy Campus
Puliyannoor P.O
Mutholy
Kottayam
Kerala,
Pin-686573,
Ph: 04822-206100, 206800
Website: www.brilliantpala.org
E-mail: brilliantstudycentre@gmail.com