നീറ്റ്: ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇനി തിരുവനന്തപുരത്തും
Mail This Article
നീറ്റ് യുജി 2019 ബുള്ളറ്റിൻ പ്രകാരം ഭിന്നശേഷിക്കാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ചെന്നൈ പാർക്ടൗണിലെ മദ്രാസ് മെഡിക്കൽ കോളജിലോ, ഡൽഹി / മുംബൈ / കൊൽക്കത്ത കേന്ദ്രങ്ങളിലെ നിർദിഷ്ട മെഡിക്കൽ കേന്ദ്രങ്ങളിലൊന്നിലോ നിന്നുതന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പക്ഷേ, കഴിഞ്ഞ ഫെബ്രുവരി അഞ്ചിന്റെ കേന്ദ്രസർക്കാർ ഗസറ്റിലെ വിജ്ഞാപനപ്രകാരം ഇനിപ്പറയുന്ന 10 കേന്ദ്രങ്ങൾക്കും ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ട്
1. ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം
2. മദ്രാസ് മെഡിക്കൽ കോളജ്, ചെന്നൈ
3. വർധമാൻ മഹാവീർ മെഡിക്കൽ കോളജ് & സഫ്ദർജങ് ഹോസ്പിറ്റൽ, ഡൽഹി
4. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ, മുംബൈ
5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ & റിസർച്, കൊൽക്കത്ത
6. ഗ്രാന്റ് ഗവ. മെഡിക്കൽ കോളജ്, ജെജെ ഹോസ്പിറ്റൽ കോംപൗണ്ട്, മുംബൈ
7. ഗോവ മെഡിക്കൽ കോളജ്, ഗോവ
8. എസ്എംഎസ് മെഡിക്കൽ കോളജ്, ജയ്പുർ
9. ഗവ. മെഡിക്കൽ ഹോസ്പിറ്റൽ, ചണ്ഡിഗഡ്
10. ഗവ. മെഡിക്കൽ കോളജ്, അഗർത്തല
പിജി പ്രവേശനത്തിന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഈ പട്ടിക അംഗീകരിച്ചിട്ടുണ്ട്. നീറ്റ് യുജിക്കും അറിയിപ്പു വരുന്ന മുറയ്ക്ക് ഈ കേന്ദ്രങ്ങളിൽ നിന്നു ഭിന്നശേഷി സർട്ടിഫിക്കറ്റ് വാങ്ങാം. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഇക്കുറി ഇതു നടപ്പാക്കുമെന്ന് മുൻകൂട്ടി ഉറപ്പാക്കുന്നതു നന്ന്.