ADVERTISEMENT

നീറ്റ് ചോയ്സ് ഫില്ലിങ് അവസാനഘട്ടത്തിലെത്തുമ്പോൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) വിജ്ഞാപനം ചെയ്തു.

മലപ്പുറം മാറ്റി മഞ്ചേരി


ചോയ്സ് ഫില്ലിങ്ങിനുള്ള പട്ടികയിൽനിന്നു ‘ഗവ. മെഡിക്കൽ കോളജ്, മലപ്പുറം’ എന്ന പേരു നീക്കി. ഈ കോളജിലെ 15 സീറ്റുകൾ ‘ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി’ എന്ന പേരിൽ നൽകിയിട്ടുള്ളതിനാലാണു  മാറ്റം. മഞ്ചേരിയിലേക്കെന്നു കരുതി, മലപ്പുറത്തേക്കു മാത്രം ചോയ്സ് നൽകിയിട്ടുള്ളവർ നിർബന്ധമായും മഞ്ചേരിക്കു ചോയ്സ് നൽകണം.

ഫീസ് വിവരം അറിയാം

കോളജുകളിലെ ഫീസ് നിരക്കുകൾ, കരാർ വ്യവസ്ഥകൾ തുടങ്ങിയവ www.mcc.nic.in എന്ന സൈറ്റിലെ Participating Institutions ലിങ്ക്‌ വഴി  മനസ്സിലാക്കാം. വളരെ ഉയർന്ന ഫീസുള്ള കോളജുകളിലേക്കു ചോയ്സ് നൽകി, പിന്നീടു പരാതിപ്പെട്ടാൽ മാറ്റിക്കിട്ടില്ല.

എഎഫ്എംസി

പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് (AFMC) പ്രവേശനത്തിനു ശ്രമിക്കുന്നവർ എംസിസി സൈറ്റിൽ റജിസ്റ്റർ‌ ചെയ്യുന്നതിനു പുറമെ, www.afmcdg1d.gov.in സൈറ്റിൽനിന്ന് ടെസ്റ്റും ഇന്റർവ്യുവും അടക്കമുള്ള നടപടിക്രമങ്ങൾ മനസ്സിലാക്കണം. 

ഇഎസ്ഐ വിഭാഗം

ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) വിഭാഗക്കാരുടെ സിലക്‌ഷനിൽ ഇത്തവണ 1, 2, 3 എന്ന രീതിയിൽ ഗ്രൂപ്പിങ് ഇല്ല. സേവനക്കരാർ ലംഘിക്കുന്നവർ 10 ലക്ഷം രൂപ വരെ പിഴയടയ്ക്കേണ്ടി വരും. ഇഎസ്ഐ കോർപറേഷനു സമർപ്പിക്കേണ്ട കരാറിന്റെ മാതൃകയും പുതുക്കിയ പ്രവേശനവ്യവസ്ഥകളും സൈറ്റിലുണ്ട്.

കൂടുതൽ അറിയിപ്പുകൾക്ക് എംസിസി സൈറ്റും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ https://mohfw.gov.in സൈറ്റും ശ്രദ്ധിക്കാം. ഇന്നു വൈകിട്ട് 5 വരെ റജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്താം. ചോയ്സ് ഫില്ലിങ്ങും  ലോക്കിങ്ങും നാളെ 10 മുതൽ 5 വരെ. ഫില്ലിങ്ങിന് അവസാനനിമിഷം വരെ കാത്തിരിക്കരുത്. സൈറ്റ് തിരക്കിലായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com