ADVERTISEMENT

ജെഇഇ മെയിൻ മികച്ച സ്കോറോടെ പാസ്സായി രാജ്യത്തെ എണ്ണം പറഞ്ഞ എൻജിനീയറിങ് കോളജുകളിൽ പഠിക്കുക എന്നത് ഒട്ടേറെപ്പേരുടെ സ്വപ്നമാണ്. NEET-ൽ മുൻനിരയിലൊരു റാങ്കോടെ എം.ബി.ബി.എസ്സിന് പഠിക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. അത്യധ്വാനം ചെയ്തിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് കേരളത്തിൽ നിന്നും കടമ്പകൾ കടന്ന് ലക്ഷ്യത്തിലേക്ക് എത്തുന്നത്.

നമ്മുടെ കുട്ടികൾ മോശമായതുകൊണ്ടോ പരിശ്രമിക്കാത്തതുകൊണ്ടോ അല്ല വിജയത്തിൽ നിന്നും അകറ്റപ്പെടുന്നത്.  കൃത്യവും പ്രായോഗികവുമായ പരിശീലനത്തിന്റെ കുറവാണ് പലരെയും എൻട്രൻസ് ടെസ്റ്റുകളിൽ പിന്നിലേക്കു തള്ളുന്നത്. ബുദ്ധിക്കും കഴിവിനും പരിശ്രമത്തിനുമപ്പുറം ഇത്തരം ടെസ്റ്റുകളുടെ സവിശേഷരീതികൾ മനസ്സിലാക്കി പഠിക്കാൻ പലർക്കും അവസരം ലഭിക്കുന്നില്ല.  പരീക്ഷാ മാനേജ്മെന്റിലെ പിഴവുകൾക്കു വലിയ വിലയാണു കുട്ടികൾ കൊടുക്കേണ്ടി വരുക.  0.1 മാർക്ക് പോലും നിങ്ങളുടെ റാങ്കിൽ വൻ അന്തരം വരുത്തുന്ന അത്യന്തം മത്സരാധിഷ്ഠിതമായ രംഗത്തു കൃത്യവും, വ്യക്തവും, സുനിശ്ചിതവുമായി ഒരു പരിശീലനപദ്ധതി വിജയമുറപ്പിക്കാൻ അനിവാര്യമാണ്.

നീറ്റ്-ജെഇഇ
പരീക്ഷകൾക്ക് ശാസ്ത്രീയമായ പരിശീലനം വഴി വിദ്യാർഥികളെ സജ്ജരാക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ വിദ്യാമന്ദിർ ക്ലാസ്സസിന്റെ വരവ് തീർച്ചയായും കേരളത്തിലെത്തിലെ കുട്ടികൾക്ക് ഒരനുഗ്രഹമാകും. പലതലമുറകളെ പരിശീലിപ്പിച്ചു വിജയം സുനിശ്ചിതമാക്കിയ പാരമ്പര്യമുള്ള വിദ്യാമന്ദിർ ക്ലാസ്സസിൽ പഠിക്കാൻ മാത്രമായി കേരളത്തിൽ നിന്നും ധാരാളം കുട്ടികൾ ഡൽഹിയിലേക്കും മറ്റും പോയിരുന്നു.എന്നാൽ ഇനി കേരളത്തിൽ തന്നെ വിദ്യാമന്ദിർ ക്ലാസ്സസിൽ പഠിച്ച് വിജയം ഉറപ്പിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ വിദ്യാമന്ദിർ ക്ലാസ്സസിന്റെ പരിശീലന കേന്ദ്രം തുറന്നുകഴിഞ്ഞു. ഓരോ കുട്ടിയുടെയും സവിശേഷതകൾ മനസ്സിലാക്കി വ്യക്തിപരമായ ശ്രദ്ധനൽകിയുള്ള പരിശീലനമാണു വിദ്യാമന്ദിറിനെ എക്കാലത്തും വിജയവഴിയിൽ മുന്നിലെത്തിക്കുന്നത്. ഐഐടിയിൽ നിന്നും വിരമിച്ചവർ നേതൃത്വം നൽകുകയും ഐഐടിയിൽ നിന്നും ഉയർന്ന മാർക്കോടെ പഠിച്ചിറങ്ങിയവർ നേരിട്ടെത്തി പരിശീലിപ്പിക്കുകയും ചെയ്യുന്നു എന്നതാണു വിദ്യാമന്ദിർ ക്ലാസ്സസിന്റെ സവിശേഷത. 

നിരവധി വർഷങ്ങളായി ജെഇഇ
മെയിൻ ലിസ്റ്റിൽ മികച്ച സ്ഥാനക്കാരെ സംഭാവന ചെയ്യുന്ന സ്ഥാപനമാണ് 1986-ൽ സ്ഥാപിതമായ വിദ്യാമന്ദിർ ക്ലാസ്സസ്. 358 കുട്ടികൾ 99 പെർസെന്റൈലിൽ കൂടുതൽ മാർക്ക് നേടിയെങ്കിൽ 90 പെർസെന്റൈൽ ലഭിച്ചവർ 2213 പേരും ജെഇഇ അഡ്വാൻസ്ഡിനു യോഗ്യത ആയവർ 2637 ഉം ആണ്. ആദ്യത്തെ അഞ്ഞൂറിൽ മുപ്പതും ആദ്യത്തെ ആയിരത്തിൽ അൻപത്തി മൂന്നും റാങ്കുകൾ വിദ്യാമന്ദിർ ക്ലാസ്സസിനാണ്. ജെഇഇ അഡ്വാൻസ്ഡ് 2019-ൽ ആദ്യത്തെ അഞ്ഞൂറിൽ ഇരുപത്തേഴും, ആദ്യത്തെ ആയിരത്തിൽ അറുപതും റാങ്കുകൾ വിദ്യാമന്ദിർ കരസ്ഥമാക്കിയിട്ടുണ്ട്. നീറ്റ് 2019-ൽ വിദ്യാമന്ദിർ ക്ലാസ്സസിന്റെ വിജയശതമാനം 85% എന്നത് ഇന്ത്യയിൽ മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്.  മേൽ പറഞ്ഞ വിജയങ്ങൾ വിദ്യാമന്ദിർ ക്ലാസ്സസിൽ ഉപയോഗിക്കുന്ന സ്റ്റഡി മെറ്റീരിയലുകളുടെ ഗുണനിലവാരവും പഠിപ്പിക്കുന്ന അധ്യാപകരുടെ ക്വാളിറ്റിയും വിദ്യാമന്ദിർ ക്ലാസ്സസ് കുട്ടികൾക്ക് കൊടുക്കുന്ന പരിഗണനയും വിളിച്ചറിയിക്കുന്നതാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്സുകൾ, ഓരോവർഷവും ചോദ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സിലബസും പഠിച്ച് തയ്യാറാക്കുന്ന മോഡൽ ക്വസ്റ്റ്യൻ ബാങ്ക്, പ്രഗല്ഭരായ അധ്യാപകർ തുടങ്ങിയവയെല്ലാം വിദ്യാമന്ദിറിന്റെ എടുത്തുപറയേണ്ട മേന്മകളാണ്. പരിശീലന പരീക്ഷകളിൽ രാജ്യത്തെ മൊത്തം സെന്ററുകളിൽ നിന്നുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള റാങ്കു ലിസ്റ്റ് കുട്ടികൾക്കു തങ്ങളുടെ നിലവാരം തിരിച്ചറിയാൻ ഏറെ സഹായപ്രദമാണ്. ലേണിങ് ആപ്പ്, രക്ഷകർത്താക്കൾക്കായുള്ള മോണിറ്ററിങ് ആപ്പ് തുടങ്ങിയവയും വിദ്യാമന്ദിർ ക്ലാസ്സസിന്റെ  സവിശേഷതയാണ്.

സ്നേഹത്തോടെയും കരുതലോടെയും ഓരോ വിദ്യാർഥിയേയും പ്രചോദിപ്പിച്ച് അവരിലെ മികവുകൾ പരമാവധി പുറത്തെടുക്കാൻ പ്രാപ്തരാക്കും വിധമുള്ള സവിശേഷ പാഠ്യപദ്ധതിയാണ് വിദ്യാമന്ദിർ ക്ലാസ്സസിന്റേത്. യോഗ,ധ്യാനം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് രീതികളിലൂടെ പഠനം ഒരു ഭാരമാകാതെ തന്നെ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സൗകര്യാർഥമാണ് വിദ്യാമന്ദിർ ക്ലാസ്സസിൽ പഠനസമയം ക്രമീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്കായി റിപീറ്റേർഴ്സ് ബാച്ച് എല്ലാ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയും, എട്ടാം ക്ലാസ് മുതൽ പത്താം  ക്ലാസ് വരെ ഉള്ള ഫൗണ്ടേഷൻ ക്ലാസും, +1, +2 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈവനിങ്, ശനി, ഞായർ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

വിദ്യാമന്ദിർ ക്ലാസ്സസിന്റെ അടുത്ത നാഷണൽ അഡ്മിഷൻ കം സ്കോളർഷിപ് ടെസ്റ്റ് (NAT) 2019 ജൂലൈ ആറാം തീയതി നടത്തപ്പെടുന്നു. ഇതിലേക്ക് രജിസ്റ്റർ ചെയ്യുവാൻ 6235000113/112 എന്നീ നമ്പറുകളിലേക്കു വിളിക്കുക.

Contact Details
Address:
SIIT Building Near Govt.Hospital Junction,Thalayolaparambu, Kottayam, Kerala 686605
Phone :  6235000112/6235000113
E-mail: vidyamandirkottayam198@gmail.com
Web: http://www.vidyamandir.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com