ADVERTISEMENT

ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ലോക സർവകലാശാല റാങ്കിങ് 2022’ ൽ ആദ്യ 300 ൽ ഇന്ത്യയിൽ നിന്ന് ഒരു സ്ഥാപനവുമില്ല. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) റാങ്കിങ്ങിൽ 301–350 വിഭാഗത്തിൽ ഇടം പിടിച്ചു.  എംജി സർവകലാശാല ആദ്യ 800 റാങ്കിനുള്ളിൽ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമായി. 99 രാജ്യങ്ങളിലെ 1662 സ്ഥാപനങ്ങളാണു പട്ടികയിലുള്ളത്. ഇന്ത്യയിലെ 35 സ്ഥാപനങ്ങൾ ആദ്യ ആയിരത്തിലുണ്ട്. റോപർ ഐഐടി, ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ എന്നിവർ 351–400 വിഭാഗത്തിലും ഇൻഡോർ ഐഐടി 401–500 വിഭാഗത്തിലും ഉൾപ്പെട്ടു. അമൃത വിശ്വവിദ്യാപീഠം 801–1000 വിഭാഗത്തിൽ ഉൾപ്പെട്ടു. 

English Summary: THE World University Rankings 2022: IISc remains country’s best institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com