ജെഇഇ മെയിന്‍ പരീക്ഷയില്‍ തോമസ് ബിജുവിന് ഒന്നാംസ്ഥാനം
Mail This Article
ഈ വര്‍ഷം എന്‍ടിഎ നടത്തിയ സെക്‌ഷന്‍ 1 ജെഇഇ മെയിന്‍ പരീക്ഷയില്‍ 99.9937942 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി തോമസ് ബിജു ചീരംവേലില്‍ കേരളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 99.9891545 സ്കോറോടെ ദേവ് എല്‍വിസ് രണ്ടാംസ്ഥാനവും 99.9637961 സ്കോറോടെ അമാന്‍ റിഷാല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ മൂന്നു വിദ്യാർഥികളും പാലാ ബ്രില്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനം നേടിയവരാണ്.
തിരുവനന്തപുരം ജില്ലയിലെ കാവ്യാഞ്ജലി വീട്ടില്‍ ഐഎസ്ആര്‍ഒ സീനിയര്‍ സയന്‍റിസ്റ്റ് ബിജു സി. തോമസിന്‍റെയും വഴുതക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളജ് അധ്യാപിക റീനി രാജന്‍റെയും മകനാണ്. സഹോദരന്‍ പോള്‍ ബിജു പത്താംക്ലാസ്സ് വിദ്യാർഥിയാണ്. പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനം നേടിവരുകയാണ്.
ഗണിതശാസ്ത്രത്തിലെ അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്കോളര്‍ഷിപ്പോടെ കേരളത്തില്‍നിന്നു സിലക്‌ഷന്‍ ലഭിച്ച ഏക വിദ്യാർഥിയാണ് തോമസ്. കെവിപിവൈ, എന്‍ടിഎസ്എസി, ഒളിംപ്യാഡ് തുടങ്ങിയ രാജ്യന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും തോമസ് ഉന്നതവിജയം നേടിയിരുന്നു.
ക്ലാസ്സുള്ള ദിവസങ്ങളില്‍ ഏഴുമണിക്കൂറും ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ പതിനഞ്ച് മണിക്കൂറുമാണ് തോമസ് പഠനത്തിനായി നീക്കിവച്ചത്. രണ്ടുവര്‍ഷത്തിനിടയില്‍ എന്‍സിഇആര്‍ടി അധിഷ്ഠിതമായ ക്ലാസ്സുകളിൽ പങ്കെടുത്തതും നിരവധി മോഡല്‍ പരീക്ഷകള്‍ എഴുതിയതും പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കുവാനും സംശയങ്ങള്‍ തീര്‍ക്കുവാനും ഉത്തരം എഴുതാനുള്ള വേഗത ലഭിക്കുവാനും സഹായകമായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന്‍റെ പിന്നില്‍ എന്ന് തോമസ് പറഞ്ഞു. ജെഇഇ അഡ്വാന്‍സ്ഡിനുവേണ്ടി തീവ്രപരിശീലനത്തിലാണ് തോമസ് ബിജു.
തൃശൂര്‍ പുതുക്കാട് കണ്ണത്തുവീട്ടില്‍ എല്‍വിസിന്‍റെയും സംഗീതയുടെയും മകനാണ് രണ്ടാംസ്ഥാനം നേടിയ ദേവ് എല്‍വിസ്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്യന്റില് പരിശീലനം നേടിവരുകയാണ്.
കേരളത്തില്‍ മൂന്നാംസ്ഥാനം നേടി ബ്രില്യന്‍റിന്‍റെ അഭിമാനമായി മാറിയ അമന്‍ റിഷാല്‍ സി.എച്ച്, മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്യന്റില് പരിശീലനം നേടിവരുകയാണ്. മലപ്പുറം ജില്ലയിലെ ഡോക്ടര്‍ ദമ്പതികളായ സെയ്താലി കെ. ചെമ്മലയുടെയും സജ്ന തയ്യലിന്‍റെയും മകനാണ്.
ബ്രില്യന്‍റിലെ 14 വിദ്യാർഥികള്‍ക്കാണ് 99.9 പെര്‍സെന്‍റൈല്‍ സ്കോറിനു മുകളില്‍ നേടാന്‍ സാധിച്ചത്. ആര്യന്‍ എസ്.നമ്പൂതിരി - സ്കോര്‍ - 99.9519052, നവജോത് ബി. കൃഷ്ണന്‍ - സ്കോര്‍ - 99.9464811, വിശ്വനാഥ് വിനോദ് - സ്കോര്‍ - 99.9333777, കെവിന്‍ തോമസ് ജേക്കബ് - സ്കോര്‍ - 99.9296897, നീല്‍ ജോര്‍ജ് - സ്കോര്‍ - 99.9294284, നോബിന്‍ ബെന്നി - സ്കോര്‍ - 99.9250023, പ്രവീണ്‍ ജോസഫ് - സ്കോര്‍ - 99.9239791, മുസാന്‍ മുഹമ്മദ് - സ്കോര്‍ - 99.9234399, അജീത് ഇ.എസ്. - സ്കോര്‍ - 99.9208738, നയന്‍ കിഷോര്‍ നായര്‍ - സ്കോര്‍ - 99.9115676, ജോയല്‍ ജോര്‍ജ് - സ്കോര്‍ - 99.9046905.
ബ്രില്യന്‍റിലെ എന്‍സിആര്‍ടിയില്‍ അധിഷ്ഠിതമായ ക്ലാസ്സുകളിലൂടെയും എക്സാമുകളിലൂടെയും 11 വിദ്യാർഥികള്‍ക്ക് ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടാന്‍ സാധിച്ചു.
99 പേര്‍സന്‍റൈലിന് മുകളില്‍ 150 വിദ്യാർഥികളെ എത്തിക്കാന്‍ പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിന് കഴിഞ്ഞു. 98 പേര്‍സന്‍റൈലിനു മുകളില്‍ പാലാ ബ്രില്യന്‍റില്‍ നിന്നും 240 കുട്ടികളാണുള്ളത്. 97 പേര്‍സന്‍റൈല്‍ സ്കോറിന് മുകളില്‍ 350 കുട്ടികളും, 96 പേര്‍സന്‍റൈലിന് മുകളില്‍ 520 വിദ്യാർഥികളും, 95 പേര്‍സന്‍റൈലിന് മുകളില്‍ 700 വിദ്യാർഥികളും ഉണ്ട്. പാലാ ബ്രില്യന്‍റ് സ്റ്റഡിസെന്‍ററില്‍നിന്നു ലഭിച്ച തീവ്രപരിശീലനവും ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികള്‍ പറഞ്ഞു.
ഈ വര്‍ഷം പത്താംക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സ്കൂള്‍ പഠനത്തോടൊപ്പം 2024 ലെ നീറ്റ്/ജെഇഇ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്ന ലോങ്ടേം പ്രോഗ്രാമിലേക്കും പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് നീറ്റ്/ജെഇഇ പ്രവേശനപരീക്ഷകള്‍ക്കുള്ള ഒരു വര്‍ഷം നീളുന്ന റിപ്പീറ്റേഴ്സ് പ്രോഗ്രാമിലേക്കും അഡ്മിഷന്‍ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സെന്‍ററുകളില്‍ ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയാണ് റിപ്പീറ്റേഴ്സ് പ്രോഗ്രാം നടത്തുന്നത്.
വിശദവിവരങ്ങള്‍ക്ക് www.brilliantpala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 04822 - 206100 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക
Content Summary : Brilliant Pala - JEE Main 2022 Session 1 - Kerala Toppers