കീം 2022 ഫലം: പാലാ ബ്രില്യന്റിന് മികച്ച നേട്ടം
Mail This Article
കോട്ടയം ∙ സംസ്ഥാനത്തെ എൻജിനീയറിങ് / ഫാർമസി കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയായ ‘കീം 2022’ സ്കോർ പ്രഖ്യാപിച്ചപ്പോൾ ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിന് ഒന്നാംസ്ഥാനം ലഭിച്ചെന്നു പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ അറിയിച്ചു.960 ൽ 949.78 മാർക്ക് വിശ്വനാഥ് നേടി. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്യന്റിലെ 2 വർഷ റസിഡൻഷ്യൽ ഐഐടി കോച്ചിങ്ങിൽ പങ്കെടുക്കുകയായിരുന്നു.
960 ൽ 941.8261 മാർക്ക് നേടി തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ രണ്ടാംസ്ഥാനം നേടി. പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യന്റിന്റെ ഐഐടി കോച്ചിങ്ങിൽ പങ്കെടുക്കുകയാണ് തോമസ്. കൊല്ലം അഞ്ചുകല്ലുമൂട് സ്വദേശി നവജോത് ബി. കൃഷ്ണൻ 926.7826 മാർക്കോടെ മൂന്നാംസ്ഥാനം നേടി. എറണാകുളം നൈപുണ്യ സ്കൂളിലെ വിദ്യാർഥിയായ നവജോത് 2 വർഷമായി ബ്രില്യന്റിൽ പരിശീലനം നേടുന്നു.
ആൻമേരി (920.78), അനുപം ലോയ്(916.21), റിയാ മേരി (915.56), എസ്.നിരഞ്ജൻ (914.95), അമാൻ റിഷാൽ (914.13), ഡേവ് എൽവിസ് കുന്നത്ത് (905.24) എന്നിവരാണ് 900 മാർക്കിനു മുകളിൽ സ്കോർ ചെയ്ത ബ്രില്യന്റിലെ മറ്റ് വിദ്യാർഥികൾ.ആകെ 9 പേർ.ബ്രില്യന്റിലെ 120 വിദ്യാർഥികൾ 800ൽ കൂടുതൽ മാർക്കും 280 വിദ്യാർഥികൾ 700ൽ കൂടുതൽ മാർക്കും 400ൽ അധികം വിദ്യാർഥികൾ 600ൽ കൂടുതൽ മാർക്കും കരസ്ഥമാക്കി.
2023 വർഷത്തെ ജെഇഇ/ നീറ്റ് പരീക്ഷകൾക്കുള്ള കോച്ചിങ് ക്ലാസുകൾ ഓഗസ്റ്റ് 10 മുതൽ ബ്രില്യന്റിന്റെ വിവിധ സെന്ററുകളിൽ തുടങ്ങും. 12–ാം ക്ലാസിലെ മാർക്ക്, ജെഇഇ/നീറ്റ് സ്കോർ/റാങ്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അർഹർക്ക് സ്കോളർഷിപ്പുമുണ്ട്.
വിവരങ്ങൾക്ക്: www.brilliantpala.org
Content Summary : KEAM 2022 Result - Brilliant Study Centre Pala - Toppers