ADVERTISEMENT

പ്ലസ് വൺ  സ്കൂൾ–കോംബിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് നാളെ രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULT എന്ന ലിങ്കിലൂടെ പരിശോധിക്കാം. നാളെയും മറ്റന്നാളുമായാണു പ്രവേശനം. 

മാറ്റം ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. 

സ്കൂൾ മാറ്റം ലഭിച്ച വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം നേടിയ സ്കൂളിൽ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ കിട്ടാൻ അപേക്ഷിക്കാം. പ്രിൻസിപ്പൽമാർ ഈ തുക തിരികെ നൽകിയെന്ന് ഉറപ്പാക്കണം. പുതിയതായി പ്രവേശനം നേടുന്ന സ്കൂളിൽ ഇവ അടയ്ക്കണം. ഫീസ് ആദ്യ സ്കൂളിൽ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്കൂളിലെ പ്രിൻസിപ്പൽ വാങ്ങി സൂക്ഷിക്കണം. അധിക ഫീസ് തുക മാത്രം വിദ്യാർഥിയിൽ നിന്ന് ഈടാക്കാം. കോംബിനേഷൻ മാറ്റം ലഭിച്ചവരും അധിക ഫീസ് ഉണ്ടെങ്കിൽ മാത്രം അടച്ചാൽ മതി. 

മാറ്റം അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള നിർദേശങ്ങളും 22ന് രാവിലെ 9ന് പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Content Summary: Plus One schol combination change allotment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com