ADVERTISEMENT

വിദേശത്ത് ഉയർന്ന ശമ്പളത്തിലൊരു ജോലി. നഴ്സിങ്ങോ മെഡിക്കൽ കോഴ്സുകളോ പാസായ വിദ്യാർഥികളുടെ സ്വപ്നമാണ്. ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം നേടുക എന്ന കടമ്പയിൽ തട്ടിയാണ് പലർക്കും അവസരം നഷ്ടമാകുന്നത്. ചിലരാകട്ടെ ഇതെല്ലാം എനിക്ക് സാധിക്കുമോ എന്ന ചിന്തയിൽ ലഭ്യമായ അവസരങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്താതെയും കളയുന്നു. എങ്കിൽ കേട്ടോളൂ... ആത്മവിശ്വാസവും കഠിനമായി പ്രയ്തനിക്കാൻ മനസുമുണ്ടെങ്കിൽ IELTS / OET എന്നീ പരീക്ഷകൾ ഉയർന്ന മാർക്കോടെ (ബാൻഡ്) അനായാസം പാസാകാം. സംശയമുണ്ടെങ്കിൽ‍ 26 വർഷത്തെ സേവന പാരമ്പര്യമുള്ള  B-GHUD (Bureau of Guidance & Human Development) അക്കാദമിയുടെ വെബ് സൈറ്റിലെ റീസന്റ് വിന്നേഴ്സ് ലിങ്കിൽ (https://bghud.com/recent-winners/) സന്ദർശിച്ച് വിജയികളുടെ പട്ടിക പരിശോധിക്കാം. 

സൗജന്യ സ്പോക്കൺ ഇംഗ്ലിഷ് ക്ലാസിൽ തുടങ്ങിയ വിജയഗാഥ

ഗൾഫിലെ എയർലൈൻസ് ഫീൽഡിൽ 20 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ജോർജ് ജോൺ കനേഡിയൻ സർട്ടിഫിക്കേറ്റുള്ള അന്താരാഷ്ട്ര ട്രാവൽ കൺസൾന്റായി സേവനം അനുഷ്ഠിച്ചു. ജോലിയുടെയും പഠനത്തിന്റെയും ഭാഗമായി ഇരുപതോളം രാജ്യങ്ങൾ സന്ദർശിച്ചതോടെ പുതുലോകത്തെ വിവിധ അവസരങ്ങൾ നേരിട്ട് കണ്ടു. കൂടാതെ ഗൾഫിൽ തന്നെ അദ്ദേഹത്തിന്റെ ജോലി യുടെ ഭാഗമായി ധാരാളം അന്താരാഷ്ട്ര കമ്പനികളുടെ സിഇഒ മാരുമായി അടുത്ത് ഇടപഴകുവാനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ അന്താരാഷ്ട്ര പരിചയവുമായിട്ടാണ് അദ്ദേഹം ഗൾഫിലെ ജോലി രാജിവെച്ചു കേരളത്തിലെ യുവാക്കൾക്കു തൊഴിലാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുക എന്ന ഉന്നതമായ കാഴ്ചപ്പാടൊടുകുടി ഇന്ത്യയിലേക്ക് മടങ്ങിയത്.നാട്ടില്‍ വന്നതിനു ശേഷം അദ്ദേഹം തന്‍റെ വീടിന്‍റെ മുന്നില്‍ 'SPOKEN ENGLISH FREE' എന്ന ഒരു ബോര്‍ഡ് വെച്ചു. B-GHUD-ന്‍റെ തുടക്കം അതായിരുന്നു. അന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിനിഷിങ് സ്കൂളുകൾ ദുര്‍ലഭമായിരുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍നിന്നു മാത്രമല്ല, തെക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും B-GHUD അക്കാദമിയില്‍ ചേര്‍ന്ന് അതിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു. ഇവിടെ പഠിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്‍റെ എല്ലാ ദേശങ്ങളിലും ജോലി ചെയ്യുന്നുണ്ട്.

തൊഴിലന്വേഷകര്‍ ഇംഗ്ലിഷ് വാചാലമായി സംസാരിക്കക്കേണ്ടതിനാലും ഇന്‍റര്‍വ്യൂകള്‍ ആത്മ ധൈര്യത്തോടുകൂടി നേരിടേണ്ടതിനാലും, അവര്‍  അവരുടെ വിജ്ഞാന ചക്രവാളം വികസിപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ മാത്രമേ അവര്‍ക്ക് വികസിത രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലകളില്‍ വിജയിക്കുവാന്‍കഴിയുകയുള്ളൂ. തെന്നിന്ത്യയിലെ എണ്ണമറ്റ യുവാക്കള്‍ക്ക് കഴിഞ്ഞ 26 വര്‍ഷങ്ങളായി വികസിത രാഷ്ട്രങ്ങളില്‍ എത്തിപ്പെടുവാനുള്ള സഹായം നല്‍കിയതിനുള്ള കൃതാര്‍ത്ഥത B-GHUD അക്കാദമിയിലെ പരിചയസമ്പന്നരായ അധ്യാപകര്‍ക്കുണ്ട്.

വിജയഗാഥകൾക്ക് പിന്നിൽ ഇരുപത്തിയാറു വർഷത്തെ അനുഭവം

B-GHUD അക്കാദമിയിൽ പഠിച്ച IELTS , TOEFL, PTE , OET വിദ്യാർഥികൾ വിദേശത്ത് ജോലി നേടുമ്പോൾ അതിന്റെ പിന്നിൽ ജോർജ് ജോൺ എന്ന സാരഥിയും പിന്നിൽ കഴിവുറ്റ ഒരുപറ്റം അധ്യാപകരുടെ കഠിനാധ്വാനവുമുണ്ട്. ശാസ്ത്രീയമായി തയ്യാറാക്കിയ പരിശീലന പരിപാടി വിദേശ ജോലികൾക്ക് അനിവാര്യമായ IELTS , TOEFL , PTE , OET, GERMAN  എന്നീ കോഴ്സുകളും DHA , PROMETRIC, HAAD തുടങ്ങിയ പ്രഫഷനൽ കോഴ്സുകളും മിതമായ ഫീസിൽ പഠിക്കാനും വിദേശത്ത് ആദ്യ തവണ തന്നെ ഉയർന്ന ജോലി നേടാനും സഹായിക്കുന്നു. കാലത്തിന് അനുസരിച്ച് പരിശീലന പദ്ധതികൾ പരിഷ്കരിക്കുന്നതാണ് B-GHUD അക്കാദമിയുടെ വിജയരഹസ്യം. ക്ലാസുകളിലെത്തി നേരിട്ട് പഠിക്കാൻ സൗകര്യമുള്ളവർക്ക് മാവേലിക്കര പുതിയകാവ് സെന്ററിലും കൊച്ചി എംജി റോഡ് ജോസ് ജംക്‌ഷനിലെ സെന്ററിലും പഠിക്കാൻ സൗകര്യമുണ്ട്. B-GHUD അക്കാദമിയോട് ചേർന്ന് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരിട്ട് ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എവിടെനിന്നും പഠിക്കാൻ സൗകര്യമായി ഒാൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

സമ്മർദം വേണ്ട, നിങ്ങൾക്കും നേടാം IELTS 

bureau-of-guidance-human-development-best-ielts-institute-in-kerala-recent-oet-winners

വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് IELTS നേടാൻ കഴിയുമോ എന്ന ചിന്ത പലപ്പോഴും വലിയ മാനസിക സമ്മർദം സമ്മാനിക്കും. അനാവശ്യമായ സമ്മർദം പരീക്ഷയിലെ പ്രകടനത്തെ വല്ലാതെ ബാധിക്കും. പരീക്ഷാ പരിശീലന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള അധ്യാപകരുടെ പിന്തുണയും പരിശീലനവുണ്ടെങ്കിൽ IELTS അനായാസം നേടാമെന്ന് B-GHUD അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി വിദേശത്ത് ജോലി നേടിയ ആയിരക്കണക്കിന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ IELTS വിദ്യാർഥികൾക്കായി B-GHUD അക്കാദമി  പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളായ IELTS & TOEFL MADE EASY, IELTS WRITING MADE EASY B-GHUD അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. B-GHUD IELTS YouTube Channel https://www.youtube.com/BGHUDACADEMY ഒഴിവ്നേരങ്ങളിലും യാത്രകളിലും വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം നൽകുന്നു.

OET പരീക്ഷയിലും തിളങ്ങാനൊരു വഴികാട്ടി

ജോലിയോടൊപ്പം പരീക്ഷാ പരിശീലനം സാധ്യമാകില്ലെന്ന ചിന്ത പലർക്കുമുണ്ട്. പക്ഷേ മനസുണ്ടെങ്കിൽ എല്ലാം സാധിക്കുമെന്നാണ്  OET പരീക്ഷയിൽ B-GHUD അക്കാദമിയിൽ പഠിച്ച് B BAND കരസ്ഥമാക്കിയ ആയിരക്കണക്കിന് നഴ്‌സുമാരും ഡോക്ടർമാരും ഫാർമസിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നത്. B-GHUD അക്കാദമിയുടെ OET പരീക്ഷ കോഴ്സിൽ ക്ലാസുകളിൽ പങ്കെടുക്കുകയും  B-GHUD അക്കാദമിയുടെ യുട്യൂബ് ചാനൽ https://www.youtube.com/@B-GHUDOET സബ്സ്ക്രൈബ് ചെയ്യുകയും ചെയ്ത് പലരും ഒഴിവ് സമയങ്ങളിൽ OET പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നു. B-GHUD അക്കാദമി പ്രസിദ്ധീകരിച്ച OET WRITING MADE EASY, OET SPEAKING MADE EASY എന്നീ പരീക്ഷാ പരിശീലന പുസ്തകങ്ങൾ വിദ്യാർഥികൾക്ക് ഉയർന്ന B BAND നേടാൻ സഹായിക്കുന്നു. നഴ്‌സസിനും ഡോക്ടർമാർക്കും അവരുടെ ജോലിയോടൊപ്പം തന്നെ ഒാൺലൈനായും പഠിക്കുവാൻ സഹായകമായി രാവിലെ 7 മുതൽ രാത്രി 10 വരെ ഏത് സമയത്തും പങ്കെടുക്കത്തക്ക നിലയിൽ ക്ലാസുകൾ ക്രമീകരിക്കുന്നു. ഒരോ വിദ്യാർഥിക്കും അവർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

ഒഴുക്കോടെ ജർമൻ സംസാരിച്ചാലോ?

ജർമൻ ഭാഷയിൽ മികവുണ്ടെങ്കിൽ ജർമനിയിൽ മികച്ച അവസരങ്ങൾ നേടാൻ ആർക്കും സാധിക്കും. A1 മുതൽ B2 വരെയുള്ള ലെവലുകളിൽ B-GHUD അക്കാദമിയിൽ പരിശീലന ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. C2 ലെവൽ സർട്ടിഫൈഡ് ട്രെയിനേഴ്സ് നേരിട്ടും ഒാൺലൈനായും നൽകുന്ന പരിശീലനം ഒഴുക്കോടും ആത്മവിശ്വാസത്തോടും ജർമൻ സംസാരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. B-GHUD അക്കാദമിയുടെ യുട്യൂബ് ചാനലിൽ പരിശീലനത്തിനുള്ള ക്ലാസുകളും വിദ്യാർഥികൾക്ക് സൗജന്യമായി ഏത് നേരത്തും കണ്ട് ഭാഷാ നൈപുണ്യം നേടാം. https://www.youtube.com/@b-ghudgerman9385

കാലം മാറി, പഠനവും

കോവിഡന്തരം പഠനത്തിന്റെ രീതി തന്നെ മാറിയത് സാങ്കേതിക പിൻബലത്തോടെ മികച്ച അധ്യാപകരെ ഓരോ വിദ്യാർഥിയുടെയും മുൻപിൽ അവർ ആഗ്രഹിക്കുന്ന സമയത്ത് ലഭ്യമാക്കി. പ്രഫഷനൽ വിദ്യാഭ്യാസത്തിൽ മാത്രമല്ല സ്കൂൾ തലത്തിലേക്കും B-GHUD അക്കാദമിയുടെ പരീശിലന മികവ് B-GHUD SCHOOL എന്ന പുതിയ സംരംഭത്തിലൂടെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ലഭ്യമാക്കിയിരിക്കുകയാണ്. ഒരോ വിഷയത്തിനും ഉയർന്ന മാർക്ക് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒാൺലൈൻ ട്യൂഷൻ ക്ലാസുകൾ CONTENT SERIES, LIVE SESSIONS എന്നിവ B-GHUD അക്കാദമി ഒാൺലൈൻ ട്യൂഷൻ ക്ലാസുകളുടെ സവിശേഷതയാണ്. വിദ്യാർഥികൾക്കായി https://www.youtube.com/@B-GHUDFORSCHOOL എന്ന യുട്യൂബ് ചാനൽ അറിവിന്റെ അക്ഷയഖനിയാണ്.

വിശദവിവരങ്ങൾക്ക് : +919497786999, +918111900220

Kochi

Address: Sana Tower, Opp. Avenue Regent Hotel, Jos Junction, Ernakulam

E - mail ID: mail.kochi@bghud.com

Mavelikara

Address: Manapallil Plaza, Puthiyacavu, Mavelikara.

E - mail ID: info@bghud.com

Content Summary : Bureau of Guidance & Human Development - Best IELTS Institute in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com