ADVERTISEMENT

അടുത്ത അധ്യയന വർഷത്തെ എംഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്–എം‍ഡിഎസ് പരീക്ഷയ്ക്ക് (NEET-MDS 2023 : National Eligibility-cum-Entrance Test) 30ന് രാത്രി 11.55 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 4250 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 3250 രൂപ. ഒരു അപേക്ഷ മാത്രമേ ‌സമർപ്പിക്കാവൂ. അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം.പരീക്ഷയുടെ ചുമതല നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് (www.nbe.edu.in / www.natboard.edu.in). പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in).

ബിഡിഎസ് ജയിച്ച് 2023 മാർച്ച് 31ന് എങ്കിലും ഇന്റേൺഷിപ് പൂർത്തിയാക്കി, സംസ്ഥാന ഡെന്റൽ കൗൺസിൽ റജിസ്ട്രേഷൻ നേടാവുന്നവർക്ക് അപേക്ഷിക്കാം. അ‍‍ഡ്മിറ്റ് കാർഡ് 22 മുതൽ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറുപയോഗിച്ചുള്ള ടെസ്റ്റ്, മാർച്ച് ഒന്നിന്. ഇന്ത്യൻ ‍‍ഡെന്റൽ കൗൺസിൽ അംഗീകരിച്ച ബിഡിഎസ് സിലബസനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നുള്ള 240 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാഫലം 31ന്. 76 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. പ്രവേശനാർഹതയ്ക്ക് 50-ാം പെർസെന്റൈലിലെങ്കിലും വരണം. 

സീറ്റുകൾ

ന്യൂഡൽഹി എഐഐഎംഎസിലേതൊഴികെ, ഇന്ത്യയിലെ  മുഴുവൻ എംഡിഎസ് സീറ്റുകളിലെയും പ്രവേശനം ഈ പരീക്ഷയിലെ റാങ്ക് അനുസരിച്ചാകും.

1. എല്ലാ സംസ്ഥാനങ്ങളിലെയും അഖിലേന്ത്യാ ക്വോട്ട – 50%

2. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സംസ്ഥാന ക്വോട്ട

3. രാജ്യത്തെ എല്ലാ സ്വകാര്യ ഡെന്റൽ കോളജുകളിലെയും സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും സീറ്റുകൾ

4. ആം‍ഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങളിലെ സീറ്റുകൾ (എഎഫ്എംസി പുണെ, ആർമി ഹോസ്പിറ്റൽ ഡൽഹി കന്റോൺമെന്റ്)

ഇവ കൂടാതെ ആർമി ഡെന്റൽ കോറിലെ ഷോർട്–സർവീസ് കമ്മിഷനുള്ള സ്ക്രീനിങ് പരീക്ഷയും ഇതു തന്നെ. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

Content Summary : NEET-MDS: Apply for PG Dental course; last date Jan 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com