ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സർക്കാർ രൂപീകരിച്ച പ്രഫ.വി.കാർത്തികേയൻ നായർ അധ്യക്ഷനായ കമ്മിറ്റി നിർദേശങ്ങൾ ക്ഷണിക്കുന്നു. സ്കൂളുകളിൽ നിലവിലുള്ള ബാച്ചുകൾ പുനഃക്രമീകരിക്കേണ്ടതുണ്ടോ, അധിക ബാച്ചുകൾ ആവശ്യമുണ്ടോ, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വേണോ എന്നീ കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങളാണ് നൽകേണ്ടത്. 

വിലാസം ആർ.സുരേഷ് കുമാർ, ജോയിന്റ് ഡയറക്ടർ, മെംബർ സെക്രട്ടറി, ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരണ കമ്മിറ്റി , ഹൗസിങ് ബോർഡ് ബിൽഡിങ്, തിരുവനന്തപുരം-1. hsebatchreorganisation2023@gmail.com എന്ന ഇ - മെയിലിലും അയയ്ക്കാം. 31നു മുൻപ് ലഭിക്കണം. ഹയർ സെക്കൻഡറി മേഖലാ ഉപ ഡയറക്ടർമാരുടെ ഓഫിസുകൾ കേന്ദ്രീകരിച്ച് ഫെബ്രുവരി 20നു മുൻപ് സമിതി സിറ്റിങ് നടത്തും. അവിടെ നേരിട്ടും നിർദേശങ്ങൾ അറിയിക്കാം. മാർച്ച് 31ന് അകം സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി തീരുമാനം.

Content Summary : Share information about changes to higher secondary admission criteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com