ADVERTISEMENT

തിരുവനന്തപുരം ∙ തലേന്നും പിറ്റേന്നു‍മായി പിഎസ്‍സി പരീക്ഷയും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയും വരുന്നത് ഉദ്യോഗാർഥികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.  വ്യത്യസ്തമായ 3 വിഭാഗങ്ങളിലേക്കു പിഎസ്‍സി നടത്തുന്ന ബിരുദതല പരീക്ഷയുടെ മൂന്നാം ഘട്ട പരീക്ഷ ഈ മാസം 27 നാണു നടത്തുന്നത്.  പിറ്റേ ദിവസമാണു യുപിഎസ്‍സിയുടെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ. 

Read Also : ഗൾഫിലെ ഹയർ സെക്കൻഡറി പരീക്ഷ : ഡപ്യൂട്ടി ചീഫുമില്ല, ഇൻവിജിലേറ്ററുമില്ല 

രണ്ടു പരീക്ഷകളും എഴുതുന്ന ഒട്ടേറെപ്പേർ സംസ്ഥാനത്തുണ്ട്. പിഎസ്‍സിയുടെയും യുപിഎസ്‍സിയുടെയും പരീക്ഷാ കേന്ദ്രങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിലാണ്. ഇക്കാരണത്താൽ പല ഉദ്യോഗാർഥികൾക്കും സിവിൽ സർവീസസ് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യവുമാണ്. 

രണ്ടു പരീക്ഷകളും നിർണായകമായതിനാൽ അവസരം നഷ്ടപ്പെടുത്തരു‍തെന്നും പിഎസ്‍സി പരീക്ഷ മാറ്റി വയ്ക്കണമെന്നു‍മാണ് ഉദ്യോഗാർഥികളുടെ ആവശ്യം. യുപിഎസ്‍സിയുടെ പരീക്ഷാ കലണ്ടർ ഒരു വർഷം മുൻപേയാണു പുറപ്പെടുവിക്കുന്നത്.

 

Content Summary : UPSC, PSC Exam dates clash - Candidates Demand Postponement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com