ADVERTISEMENT

തിരുവനന്തപുരം∙ എയ്ഡഡ് സ്കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഇത്തവണയും മുടങ്ങി. കഴിഞ്ഞ വർഷവും കുറച്ചു സ്കൂളുകൾക്കു മാത്രമാണു സഹായം അനുവദിച്ചത്. അതുതന്നെ മാർച്ച് മാസത്തിൽ ലഭ്യമാക്കേണ്ട സഹായം മാസങ്ങൾ വൈകിയാണു ഭാഗികമായി നൽകിയത്. 

Read Also : ഗൾഫിലെ ഹയർ സെക്കൻഡറി പരീക്ഷ : ഡപ്യൂട്ടി ചീഫുമില്ല, ഇൻവിജിലേറ്ററുമില്ല

വിദ്യാഭ്യാസ ഓഫിസുകളിൽ നിന്ന് തുക അനുവദിക്കുന്നുണ്ടെങ്കിലും ബില്ലുകൾ ട്രഷറിയിൽ എത്തുമ്പോൾ അപ്രഖ്യാപിത വിലക്കാണെന്നു സ്കൂൾ മാനേജർമാർ പറയുന്നു. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണു പ്രശ്നം. 

 

വിദ്യാർഥികളുടെ എണ്ണം അനുസരിച്ചാണു വാർഷിക മെയ്ന്റനൻസ് ഗ്രാന്റ്. എൽപി, യുപി സ്കൂളുകളിൽ ഒരു കുട്ടിക്ക് 60 രൂപ നിരക്കിലും ഹൈസ്കൂളിൽ 80 രൂപ നിരക്കിലുമാണിത്. എന്നാൽ, എൽപി സ്കൂളുകൾക്ക് പരമാവധി 30,000 രൂപയായും യുപി സ്കൂളുകൾക്ക് 40,000 രൂപയായും ഹൈസ്കൂളുകൾക്ക് 60,000 രൂപയായും പരിധി നിശ്ചയിച്ചിട്ടുമുണ്ട്. സ്കൂളിലെ വെള്ളം, വൈദ്യുതി ചാർജ് ഉൾപ്പെടെ ചെലവുകളുടെ ഓഡിറ്റ് ചെയ്ത കണക്കും വിദ്യാഭ്യാസ ഓഫിസിൽ ഹാജരാക്കണം. ഇതനുസരിച്ചു മാർച്ചിൽ സ്കൂൾ അടയ്ക്കുന്നതിനു മുൻപാണ് മാനേജ്മെന്റുകൾക്കു ഗ്രാന്റ് നൽകിയിരുന്നത്. 

 

ഇപ്പോൾ ഈ സഹായം നൽകാതെയാണ് മേയ് 31ന് മുൻപ് എല്ലാ സ്കൂളുകളും അറ്റകുറ്റപ്പണികൾ തീർക്കണമെന്നും ഇല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും സർക്കാർ മുന്നറിയിപ്പു നൽകുന്നതെന്നു പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം ചൂണ്ടിക്കാട്ടി.

 

Content Summary : The government didn't provide maintenance funds for aided schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com