ADVERTISEMENT

ഏതെങ്കിലും ഒരു കോഴ്സ് പഠിക്കണമെന്നോ ജോലി നേടണമെന്നോ കരുതി മാത്രമല്ല വിദ്യാര്‍ഥികള്‍ യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. അതിലുപരി പുതിയൊരു രാജ്യത്തെക്കോ ജീവിതസാഹചര്യങ്ങളിലേക്കോ തങ്ങളെ സ്വയം പറിച്ചു നടാനുള്ള പരിശീലനം കൂടിയാണ് ഓരോ വിദ്യാര്‍ഥിക്കും ഇത്തരം വിദേശപഠനം. യുകെയിലോ  മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇവരെ സംബന്ധിച്ചിടത്തോളം പഠനകാലം.  യുകെയിലെ വിദ്യാര്‍ഥി ജീവിതം ഏറ്റവും അര്‍ത്ഥവത്തായ രീതിയില്‍ ചെലവഴിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നു. 

 

1. നിങ്ങളുടെ ധനസ്ഥിതി ആസൂത്രണം ചെയ്യുക

 

യുകെയിലെ ജീവിതചെലവ് നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് ഉയര്‍ന്നതായതിനാല്‍ പഠനത്തിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള നിങ്ങളുടെ ബജറ്റ് കൃത്യമായി ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ധനവിനിയോഗത്തില്‍ ഒരു പ്ലാന്‍ തയ്യാറാക്കുകയും അത് കര്‍ശനമായി പിന്തുടരുകയും ചെയ്യുക. പണം ലാഭിക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിക്കേണ്ടതാണ്. താമസിക്കുന്ന ഇടത്തില്‍ സ്വയം പാചകം ചെയ്തും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ചില ഇളവുകള്‍ പ്രയോജനപ്പെടുത്തിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും പണം ലാഭിക്കാം. ഇത്തരത്തിലുള്ള ധനവിനിയോഗ ആസൂത്രണം ഭാവിജീവിതത്തിലും നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

 

2. ഭാഷാ ശേഷികള്‍ മെച്ചപ്പെടുത്തുക

 

യുകെയില്‍ പഠനത്തിനെത്തുന്ന എല്ലാവരും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നവരാകണമെന്നില്ല. എന്നാല്‍ ഇംഗ്ലീഷിന്‍റെ ജന്മനാടായ യുകെയിലെ വാസം ഈ ഭാഷയിലെ നിങ്ങളുടെ പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള മികച്ച അവസരമായി കാണണം. ഭാഷാ പഠന ക്ലാസുകളില്‍ പങ്കെടുത്തും ഇംഗ്ലീഷുകാരുമായി നിരന്തരം ആശയവിനിമയം നടത്തിയും അവരുടെ സഹായത്തോടെ പരിശീലനം നടത്തിയും പരമാവധി ഇംഗ്ലീഷ് വായിച്ചും എഴുതിയും ഭാഷാശേഷികള്‍ തേച്ചുമിനുക്കിയെടുക്കാം. പഠനശേഷം ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോൾ  ഈ ഭാഷാ ശേഷി നിങ്ങളെ കുറച്ചൊന്നുമല്ല സഹായിക്കുക.

 

3. സുഹൃത് വലയം സൃഷ്ടിക്കാം

 

പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും സര്‍വകലാശാലയിലെ സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടാനും ഇവിടുത്തെ ക്ലബുകളിലും സൊസൈറ്റികളിലുമെല്ലാം അംഗമാകാൻ ശ്രമിക്കേണ്ടതാണ്. സുഹൃത് വലയമുണ്ടാക്കാനും ഭാഷാ, ആശയവിനിമയ ശേഷികള്‍ മെച്ചപ്പെടുത്താനും മാത്രമല്ല ബ്രിട്ടീഷ് സംസ്കാരത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഇത് വഴി സാധിക്കും. 

 

4. സഹായ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക

 

രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് ഭാഷ പഠന ക്ലാസുകളും അക്കാദമിക പിന്തുണയും കൗണ്‍സിലിങ് സേവനങ്ങളും അടക്കം പലതരം സഹായങ്ങള്‍ സര്‍വകലാശാലകള്‍ നല്‍കുന്നുണ്ട്. ഇവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തുക. സഹായം ആവശ്യമുള്ളപ്പോള്‍ ചുറ്റുമുള്ളവരില്‍ നിന്ന് അത് തേടാനും മടിക്കരുത്. 

 

5. രാജ്യം ചുറ്റിക്കാണുക

 

സമ്പന്നമായ ചരിത്രവും സംസ്കാരവുമുള്ള രാജ്യമാണ് യുകെ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നാണ് ബ്രിട്ടന്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ പഠിക്കാനെത്തുന്നവര്‍ക്ക് ഈ രാജ്യം  ചുറ്റി സഞ്ചരിക്കാനും ദേശത്തെ അടുത്തറിയാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. യുകെയിലെ മ്യൂസിയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഒഴിവു സമയം വിദ്യാര്‍ഥികള്‍ വിനിയോഗിക്കേണ്ടതാണ്. 

 

6. വീട്ടുകാരെയും പഴയ സുഹൃത്തുക്കളെയും ചേര്‍ത്ത് നിര്‍ത്താം

 

വീടും വീട്ടുകാരെയും കൂട്ടുകാരെയും പിറന്നു വീണ നാടിനെയുമെല്ലാം വിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ മറ്റൊരു രാജ്യത്ത് വന്ന് താമസിക്കേണ്ടി വരുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒരു മാറ്റമാണ്. എന്നാല്‍ ഈ വെല്ലുവിളിയെയും വിദേശ പഠനത്തിനെത്തുന്ന വിദ്യാര്‍ഥി അതിജീവിക്കേണ്ടതുണ്ട്. കുടുംബത്തെയും  വീട്ടുകാരെയും പഴയ കൂട്ടുകാരെയുമെല്ലാം കൈവിടാതെ തന്നെ ഇത് സാധ്യമാണ്. ആധുനിക സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തി വീഡിയോ കോളിലൂടെയും മെസേജിങ് ആപ്ലിക്കേഷനുകള്‍ വഴിയും നാടുമായുള്ള ബന്ധങ്ങളെ എന്നും ചേര്‍ത്ത് നിര്‍ത്തുക.

 

7. മനസ്സിന്‍റെ വാതില്‍ തുറന്നിടാം

 

പുതിയൊരു രാജ്യത്ത് പഠിക്കാനെത്തുമ്പോൾ  പുതിയൊരു സംസ്കാരത്തെയും ജീവിതരീതിയെയും കൂടിയാണ് വിദ്യാര്‍ഥികള്‍ പരിചയപ്പെടുന്നത്. ചിലര്‍ക്കൊക്കെ ഈ മാറിയ സംസ്കാരം ഒരു ഞെട്ടലുണ്ടാക്കിയെന്ന് വരാം. എന്നാല്‍ മനസ്സിനെ അല്‍പം വലുതാക്കി വച്ചും തുറന്ന ചിന്താഗതി പുലര്‍ത്തിയും വ്യത്യസ്ത സംസ്കാരങ്ങളെ ബഹുമാനിച്ചും ഈ ഘട്ടത്തെയും മറികടക്കാനാകും. ഇത്തരം പുതിയ അനുഭവങ്ങളെ വാരിപ്പുണരുകയും ചുറ്റുമുള്ളവരില്‍ നിന്ന് പഠിക്കുകയും ചെയ്യുക. മികച്ചൊരു വിദ്യാര്‍ഥിയായി മാത്രമല്ല, അല്‍പം കൂടി മെച്ചപ്പെട്ട ഒരു മനുഷ്യനായും വിദേശത്തെ പഠനം നിങ്ങളെ മാറ്റുന്നത് കണ്ടനുഭവിക്കാം. 

 

യുകെയിലെ വിദ്യാര്‍ഥി ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാനും അക്കാദമികവും വ്യക്തിപരവുമായ ലക്ഷ്യങ്ങളെ കൈയ്യെത്തി പിടിക്കാനും ഈ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും നാട്ടില്‍ നിന്ന് യുകെയിലേക്കുളള ജീവിതത്തിന്‍റെ പറിച്ചുനടീലിന്‍റെ ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഔദ്യോഗിക യുകെ സര്‍വകലാശാല ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും  ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഉത്തരവാദിത്തതോടെ നിർവഹിക്കുന്നു.രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഇവിടുത്തെ  പ്രത്യേകതയാണ്.  

 

വെബ് സൈറ്റ്: http://www.ealoorstudyabroad.com 

 

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

 

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

 

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

 

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

 

Content Summary : Benefits of career fairs; exciting opportunities that Keralites are unaware of

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com