പഠനത്തിനായി യുകെയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
Mail This Article
എന്നാല്‍ വിദേശപഠനം എന്ന സ്വപ്നത്തെ സംബന്ധിച്ച ആദ്യത്തെ പടി മാത്രമാണ് ഏത് രാജ്യത്തേക്ക് പോകണമെന്ന തീരുമാനം. പഠിക്കേണ്ട സ്ഥാപനം, വിസയ്ക്ക് ആവശ്യമായ കാര്യങ്ങള്‍, താമസ സൗകര്യം, ചെലവ്, പുതിയ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിങ്ങനെ ഇനിയും നിര്‍വഹിക്കേണ്ട നിരവധി ജോലികളുണ്ട്.
യുകെയില്‍ ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
1. ലക്ഷ്യങ്ങള്‍ കണ്ടെത്തുക
നിങ്ങളുടെ താത്പര്യങ്ങളെയും കരിയര്‍ മോഹങ്ങളെയും ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങളെയും കുറിച്ച് ആദ്യം നല്ലവണ്ണം ചിന്തിക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പഠന ലക്ഷ്യങ്ങൾ കുറിക്കാം.ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന കോഴ്സുകളും അവ നല്‍കുന്ന സര്‍വകലാശാലകളും കണ്ടെത്തണം.
2. ഗവേഷണം
നിങ്ങളുടെ ലക്ഷ്യങ്ങളുമായി അടുത്ത് നില്‍ക്കുന്ന കോഴ്സുകളെയും അവ പഠിപ്പിക്കുന്ന സര്‍വകലാശാലകളെയും കുറിച്ച് നല്ല രീതിയില്‍ ഗവേഷണം നടത്തേണ്ടതും അത്യാവശ്യമാണ്. താത്പര്യമുള്ള കോഴ്സുകളുടെയും സര്‍വകലാശാലകളുടെയും റാങ്കിങ്, കോഴ്സിന്‍റെ ഘടന എന്നിവയെ കുറിച്ചെല്ലാം വ്യക്തമായി അറിയണം. കോഴ്സിനെയും സ്ഥാപനത്തെയും പറ്റിയുള്ള പൂര്‍വവിദ്യാര്‍ഥികളുടെ റിവ്യൂകളും വായിച്ചു നോക്കണം. ഇന്‍റര്‍നെറ്റും വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം.
3. പ്രവേശത്തിന് ആവശ്യമായ കാര്യങ്ങള്‍
താത്പര്യപ്പെട്ടുന്ന കോഴ്സിലേക്കും സര്‍വകലാശാലയിലേക്കും പ്രവേശത്തിനുള്ള യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടോ എന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള അധിക പരീക്ഷകളോ അഭിമുഖങ്ങളോ പാസ്സാകേണ്ടതാണോ എന്നും അന്വേഷിക്കേണ്ടതാണ്.
4. സര്‍വകലാശാലയുടെ ഇടം
പഠിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വകലാശാലയോ സ്ഥാപനമോ ഇരിക്കുന്ന സ്ഥലവും അന്വേഷിച്ച് കണ്ടെത്തണം. ഏത് നഗരത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്, അവിടുത്തെ യാത്ര, താമസ സൗകര്യങ്ങളുടെ ലഭ്യത, ജീവിതചെലവ് എന്നിവയും അറിഞ്ഞുവയ്ക്കണം. ഈ നഗരം നിങ്ങളുടെ ആവശ്യങ്ങള്‍ക്കും ജീവിതശൈലിക്കും ഇണങ്ങുന്നതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
5. സര്‍വകലാശാല നല്‍കുന്ന സൗകര്യങ്ങള്‍
സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാഠ്യ, പാഠ്യേതര സൗകര്യങ്ങളും തിരക്കേണ്ടതാണ്. ലൈബ്രറി, കംപ്യൂട്ടര്‍ ലാബുകള്‍, സ്പോര്‍ട്സ് സൗകര്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മറ്റ് സേവനങ്ങള്‍ എന്നിവയെ കുറിച്ചും വ്യക്തമായി അന്വേഷിക്കണം. ഈ സൗകര്യങ്ങള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുമോ എന്നും നിങ്ങളുടെ അക്കാദമിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അവ പര്യാപ്തമാണോ എന്നും സ്വയം പരിശോധിക്കണം.
6. നിലവിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായും സംസാരിക്കണം
നിങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സും സര്‍വകലാശാലയുമായി പരിചയമുള്ള ഇപ്പോഴത്തെ വിദ്യാര്‍ഥികളുമായും അവിടെ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികളുമായും സംസാരിക്കുന്നതും വിവരങ്ങള്‍ തിരക്കുന്നതും നന്നായിരിക്കും. അവരുടെ അനുഭവപരിചയം, അധ്യാപനത്തിന്‍റെ നിലവാരം, സര്‍വകലാശാല നല്‍കുന്ന പിന്തുണ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ഇവരോട് സംസാരിച്ച് വ്യക്തത വരുത്തണം. സ്ഥാപനത്തിന്‍റെ ഉള്ളില്‍ നിന്നുള്ള ഇത്തരം അഭിപ്രായങ്ങള്‍ യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നതായിരിക്കും.
7. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുക
സര്‍വകലാശാലയെയും കോഴ്സിനെയും ഫാക്കല്‍റ്റികളെയും കുറിച്ച് കൂടുതല്‍ ധാരണ ലഭിക്കുന്നതിന് സ്ഥാപനം ഒരുക്കുന്ന ഓപ്പണ്‍ ഡേയിലും വെര്‍ച്വല്‍ ഇവന്‍റുകളിലും പങ്കെടുക്കാന്‍ ശ്രമിക്കുക. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വെര്‍ച്വല്‍ ടൂര്‍ തന്നെ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുണ്ട്.
മേല്‍പറഞ്ഞ കാര്യങ്ങള്‍ വിദേശ പഠനത്തിനായി ശ്രമിക്കുന്ന ഓരോ വിദ്യാര്‍ഥിയും മനസ്സില്‍ വയ്ക്കേണ്ടതാണ്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി പോലുള്ള ഏജന്‍സികളുടെ സഹായവും വിദ്യാര്‍ഥികള്‍ക്ക് തേടാവുന്നതാണ്. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റിയ സ്ഥാപനമാണ്. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളിലും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികളുടെ കൂടെയുണ്ടാകും. സര്‍വകലാശാലയില്‍ എന്‍ റോള്‍ ചെയ്ത ശേഷവും വിദ്യാര്‍ഥികള്‍ക്കുള്ള ഏലൂരിന്‍റെ സഹായസഹകരണങ്ങള്‍ തുടരുന്നതാണ്. രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഏലൂരിന്‍റെ പ്രത്യേകതയാണ്.
വെബ് സൈറ്റ്: http://www.ealoorstudyabroad.com
Head office address:
Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom
Indian Office Address:
Ealoor Overseas Education Consultancy
Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030
Dubai Office Address:
Ealoor Overseas Recruitment And Education Management Consultancies
Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007
UK : +44 1614567166 , +44 7712717163
UAE : +971 43479566 , +971 506939466
INDIA : +91 8069009999 , +91 9995377366
Content Summary : Planned to study abroad after taking advice from others