യുകെയിലെ വിദ്യാര്‍ഥി ജീവിതം: വെല്ലുവിളികള്‍ അവസരങ്ങളായി മാറ്റാം
Mail This Article
ഉപരിപഠനത്തിനായി യുകെ പോലൊരു വികസിത രാജ്യത്തേക്ക് വിമാനം കയറുന്നത് ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിശ്വപ്രസിദ്ധരായ അധ്യാപകര്‍, നാട്ടില്‍ നിന്ന് വ്യത്യസ്തമായ പഠനാന്തരീക്ഷം, കാണാനും അറിയാനും അനുഭവിക്കാനും പുതുമയുള്ള പല കാര്യങ്ങളും. മൊത്തത്തില്‍ "നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത് " എന്ന് ആരും ചോദിച്ച് പോകുന്ന സാഹചര്യം. എന്നാല്‍ ഇതിനിടയിലും യുകെയിലെ ഉപരിപഠനം ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. യുകെയില്‍ പഠനത്തിനായി കാലു കുത്തുന്ന വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന അത്തരം ചില വെല്ലുവിളികള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. സാംസ്കാരികമായ വ്യത്യാസം
ഒന്നാമതായി നമുക്ക് തീരെ പരിചിതമല്ലാത്ത പുതിയൊരു സംസ്കാരവും ജീവിതരീതിയുമാകും യുകെയില്‍ ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിയും അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ മാറ്റം നല്ലതാണെങ്കിലും അതുമായി നാം പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കാം. പുതിയ സാമൂഹിക രീതികളും പെരുമാറ്റ ശീലങ്ങളും വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഇടയില്‍ പഠിച്ചെടുക്കേണ്ടി വന്നേക്കാം. പുതിയ രാജ്യത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇത് അനിവാര്യമാണ്. ഇതിനാല്‍ വിശാല മനസ്സോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ തയ്യാറായിരിക്കണം. നമുക്ക് പരിചിതമല്ലാത്തതെല്ലാം മോശമാണെന്ന് കരുതാതെ വിവിധ രാജ്യങ്ങളോടും അവരുടെ സംസ്കാരങ്ങളോടും ബഹുമാനത്തോടെ പെരുമാറാന്‍ ശീലിക്കണം.
2. ഭാഷ ഒരു തടസ്സം
ഇംഗ്ലീഷ് നിങ്ങളുടെ മാതൃഭാഷയല്ലെങ്കില്‍ ആദ്യമൊക്കെ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. എന്നാല്‍ യുകെയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനുളള ഭാഷാ സഹായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തി ഏതാനും മാസങ്ങള്‍ക്കകം ഭാഷയുടെ പരിമിതകള്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
3. സാമ്പത്തികമായ പരിഗണനകള്‍
യുകെയിലെ ജീവിതചെലവ് അല്‍പം ഉയര്‍ന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു വികസിത രാജ്യത്ത് നിന്ന് നാം പ്രതീക്ഷിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. വിസ ഫീസ്, രാജ്യാന്തര യാത്ര നിരക്കുകള്‍ എന്നിങ്ങനെ വിദേശ വിദ്യാര്‍ഥികള്‍ക്ക് അധിക ചെലവുകള്‍ പലതും വന്നേക്കാം. ഇതിനാല്‍ ശ്രദ്ധാപൂര്‍വം നിങ്ങളെ സാമ്പത്തിക സ്രോതസ്സുകള്‍ വിലയിരുത്തേണ്ടതും അതിനനുസരിച്ച് ബജറ്റ് തയ്യാറാക്കേണ്ടതുമാണ്. സ്കോളര്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളുമൊക്കെ സാമ്പത്തിക പ്രയാസങ്ങളെ നേരിടാന്‍ വിദ്യാര്‍ഥികളെ ഒരളവ് വരെ സഹായിക്കും.
4. സൗഹൃദങ്ങള്‍
വീടും വീട്ടുകാരെയും മാത്രമല്ല ചങ്കും ചങ്കിടിപ്പുമായ കുറേ കൂട്ടുകാരെ കൂടി വിട്ടാകും പല വിദ്യാർഥികളും യുകെയിൽ വന്നിറങ്ങുന്നത്. അവരെ മിസ്സ് ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പുതിയ സ്ഥലവും പുതിയ ചുറ്റുപാടുകളും സൃഷ്ടിക്കുന്ന അങ്കലാപ്പിനെ മറികടക്കാനും സൗഹൃദം മികച്ച മരുന്നാണ്.ഇതിനായി യുകെയിലുള്ളവരും മറ്റ് രാജ്യങ്ങളില്‍ നിന്നു വന്നവരുമായ മറ്റ് വിദ്യാര്‍ഥികളുമായി നല്ല സുഹൃത് ബന്ധങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. ഈ സുഹൃത് വലയം പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സപ്പോര്‍ട്ട് സംവിധാനമായി പ്രവര്‍ത്തിക്കും. ക്ലബുകളിലും സൊസൈറ്റികളിലുമൊക്കെ അംഗമായും സാമൂഹിക മാധ്യമങ്ങളിലൂടെ സമാന ചിന്താഗതിക്കാരെ കണ്ടെത്തിയുമൊക്കെ സുഹൃത് ബന്ധങ്ങള്‍ വിപുലമാക്കാവുന്നതാണ്.
5. തൊഴില്‍ സമയം നിയന്ത്രണങ്ങള്‍ക്ക് വിധേയം
പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കിക്കൊണ്ട് തന്നെ പഠിക്കാനുളള സാഹചര്യം യുകെ വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നത് വിസ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി തന്നെയാകാന്‍ ശ്രദ്ധിക്കണം. പഠിക്കാനായി യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരമാവധി എത്ര സമയം പാര്‍ട്ട് ടൈം ജോലി ചെയ്യാനാകുമെന്ന ഗവണ്‍മെന്‍റിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരാന്‍ ശ്രമിക്കേണ്ടതാണ്.
6. അപരിചിതത്വം മാറ്റാന്‍ രാജ്യത്തെ അറിയാം
അപരിചിതമായ കാര്യങ്ങളോടുള്ള ഭയം മനുഷ്യ സഹജമാണ്. പുതിയൊരു രാജ്യത്തേക്ക് തനിയെ പോകുമ്പോൾ ആര്‍ക്കാണെങ്കിലും ചെറിയ ഉത്കണ്ഠയൊക്കെ സ്വാഭാവികമായും ഉണ്ടാകും. ഇതിനെ മറികടക്കാന്‍ ആ രാജ്യത്തെയും അതിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും കൂടുതല്‍ അടുത്തറിയാൻ ശ്രമിക്കുക. മ്യൂസിയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ സന്ദര്‍ശിച്ചും വായിച്ചുമൊക്കെ യുകെയെ കൂടുതല്‍ മനസിലാക്കാൻ ഓരോ വിദ്യാര്‍ഥിയും ശ്രമിക്കേണ്ടതാണ്. ഒഴിവ് സമയങ്ങള്‍ ഇതിനായി വിനിയോഗിക്കണം. ഇത്തരത്തില്‍ വെല്ലുവിളികളെ വ്യക്തിഗതവും അക്കാദമികവുമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാന്‍ യുകെയില്‍ വന്നിറങ്ങുന്ന ഓരോ വിദ്യാര്‍ഥിക്കും സാധിക്കുന്നതാണ്. ഇതിനായി തുറന്ന ചിന്താഗതി പുലര്‍ത്തുകയും മറ്റ് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പരമാവധി സമയം ചെലവഴിക്കുകയും ജീവിതാനുഭവങ്ങള്‍ സ്വന്തമാക്കുകയും ചെയ്യേണ്ടതാണ്. പുതിയ രാജ്യവുമായി ഇഴുകിചേരാനായി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി പോലുള്ള സ്ഥാപനങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. ഏതെങ്കിലും സര്‍വകലാശാലയില്‍ കൊണ്ട് ഒരു വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കുന്നതോടെ കഴിയുന്നതല്ല ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്ക് വിദ്യാര്‍ഥികളോടുള്ള ഉത്തരവാദിത്തം. യൂണിവേഴ്സിറ്റി എന്‍ റോള്‍മെന്‍റിനു ശേഷവും വിദ്യാര്‍ഥികള്‍ക്കായുള്ള സഹായസഹകരണങ്ങള്‍ ഇവര്‍ തുടരുന്നു. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളിലും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികളുടെ കൂടെയുണ്ടാകും. രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഏലൂരിന്‍റെ പ്രത്യേകതയാണ്.
വെബ് സൈറ്റ്: http://www.ealoorstudyabroad.com
Head office address:
Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom
Indian Office Address:
Ealoor Overseas Education Consultancy
Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030
Dubai Office Address:
Ealoor Overseas Recruitment And Education Management Consultancies
Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007
UK : +44 1614567166 , +44 7712717163
UAE : +971 43479566 , +971 506939466
INDIA : +91 8069009999 , +91 9995377366
Content Summary : Why is the UK so popular for study abroad programmes?