ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലാദ്യമായി 3 വിഷയങ്ങളിൽ 4 വർഷ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല പ്രഖ്യാപിച്ചു. ബിഎ ഓണേഴ്സ് ഇൻ ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ, ബിഎ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്‌സി ഓണേഴ്സ് ഇൻ ലൈഫ് സയൻസ് എന്നിവയാണ് കാര്യവട്ടം ക്യാംപസിൽ ഈ അധ്യയന വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുകയെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. 

Read Also : ‘നാലുവർഷ ബിരുദം അമേരിക്കൻ സ്വപ്നങ്ങൾക്ക് ഊർജമേകും’ : ഡോ. വിനോയ് തോമസ്

സർവകലാശാല നേരിട്ടു നടത്തുന്ന യുഐടികളിലെ ബികോം കോഴ്സിനെ പ്രഫഷനൽ ബികോം എന്ന 4 വർഷ കോഴ്സ് ആയി പരിഷ്കരിക്കും.ഈ വർഷത്തെ അഡ്മിഷൻ നടപടി തുടങ്ങുമ്പോൾ 4 വർഷത്തെ ഡിഗ്രി ഓണേഴ്സ് കോഴ്സിലും പ്രവേശനം നടക്കും. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ നിന്ന് 4 വർഷ കോഴ്സുകൾക്ക് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 

 

20ന് മുൻപ് ഇവ ലഭ്യമാക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. ഒരു ഡിഗ്രി കോഴ്സും അതിന്റെ പിജി കോഴ്സും ഉൾപ്പെടെ നടത്തുന്ന കോളജുകളിൽ നിന്നാണ് താൽപര്യപത്രം ആവശ്യപ്പെട്ടത്. അവരുമായി ചർച്ച നടത്തിയ ശേഷം 4 വർഷ കോഴ്സുകൾ ഏതൊക്കെ ആരംഭിക്കണമെന്നു തീരുമാനിക്കും.

 

അടുത്ത വർഷത്തോടെ എല്ലാ സർവകലാ ശാലകളും 4 വർഷ ഡിഗ്രി കോഴ്സിലേക്കു മാറും. അതിനു മുന്നോടിയായി കേരള സർവകലാശാലയിൽ ജൂലൈ 6ന് വിദഗ്ധരെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് പഠിക്കാൻ താൽപര്യമുള്ള മേഖലകൾ സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയെന്നതാണ് 4 വർഷ കോഴ്സിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

 

Content Summary : Kerala University announces list of four-year degree programmes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com