ADVERTISEMENT

ന്യൂഡൽഹി ∙ അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി നിർദേശിച്ചിരിക്കുന്ന നാഷനൽ എക്സിറ്റ് എക്സാമിന്റെ (നെക്സ്റ്റ്) ആദ്യ ഘട്ടത്തിലെ (സ്റ്റെപ് 1) മാർക്ക് മാത്രമേ പിജി മെഡിക്കൽ പ്രവേശന കാര്യത്തിൽ പരിഗണിക്കുകയുള്ളുവെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.

Read Also : ജോസ ആദ്യറൗണ്ട് അലോക്കെഷൻ: ഓൺലൈൻ റിപ്പോർട്ടിങ് ജൂലൈ 4 വരെ

സ്റ്റെപ് 1 ലെ 6 വിഷയങ്ങൾക്കും ലഭിച്ച ആകെ സ്കോർ ആയിരിക്കും മാനദണ്ഡമെന്നും ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 

പിജി പ്രവേശനത്തിന്റെ കാര്യത്തിൽ, സ്റ്റെപ് 1 ലെ മാർക്കിന് 5 വർഷത്തെ കാലാവധിയുണ്ടാകും. ഇതിനിടെ വീണ്ടും നെക്സ്റ്റ് എഴുതിയാൽ അവസാന അവസരത്തിലെ സ്കോറായിരിക്കും പിജി പ്രവേശനത്തിനു പരിഗണിക്കുക. 

തുല്യമായി വന്നാൽ ആർക്കു മുൻഗണന നൽകണമെന്നതിനും എത്ര അവസരം, വിവിധ വിഷയങ്ങളിലെ പ്രകടനം തുടങ്ങിയ മാനദണ്ഡങ്ങളുണ്ട്. ഇന്ത്യയിൽ പഠിക്കുന്നവർക്കും പുറത്തു നിന്നെത്തുന്നവർക്കും ഇന്ത്യയിൽ നിർബന്ധിത ഇന്റേൺഷിപ് ചെയ്യണമെങ്കിലും സ്റ്റെപ് 1 ലെ 6 വിഷയങ്ങൾക്കും പാസായിരിക്കണം.

നെക്സ്റ്റ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങൾ 

രണ്ടു ഘട്ടങ്ങളിലാണ് നെക്സ്റ്റ് പരീക്ഷ. സ്റ്റെപ് വണ്ണിൽ, മൂന്നാം വർഷത്തെയും അവസാന വർഷത്തേയും പാഠഭാഗങ്ങൾ ഉൾപ്പെടെയാണ് 6 പേപ്പറുകൾ. സ്റ്റെപ് 2 എന്ന രണ്ടാംഘട്ടം പ്രാക്ടിക്കൽ, ക്ലിനിക്കൽ വിഷയങ്ങളെക്കുറിച്ചുള്ള വൈവ പരീക്ഷയാണ്. സ്റ്റെപ് 1 പാസായവർക്ക് സ്റ്റെപ് 2 പാസാകാൻ എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. സ്റ്റെപ് 1 ൽ കൃത്യമായ സ്കോറിങ് ഉണ്ടാകും, പാസാകാൻ കുറഞ്ഞത് 50% മാർക്ക് വേണം. 6 പേപ്പറുകളും 100 മാർക്ക് വീതമാണ്. സ്റ്റെപ് 2 ൽ ജയിച്ചോ ഇല്ലയോ എന്നതു മാത്രമാകും മാനദണ്ഡം.

നെക്സ്റ്റ് നടപ്പാക്കിയ ശേഷവും പരീക്ഷ പാസാകാനുള്ളവർക്കായി ഏതാനും വർഷത്തേക്കു പഴയ രീതി തുടരുമെന്നും ഇത് എപ്പോൾ നിർത്തണമെന്നതു കമ്മിഷൻ തീരുമാനിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.

Content Summary : Medical PG Admission: Consider the NExt Exam's first step marks only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com