ADVERTISEMENT

പഠനത്തിനു പ്രായമില്ലെന്നാണു പ്രമാണം. ഈ പ്രമാണം ശരിയാണെന്നു തെളിയിക്കാനുറച്ചുതന്നെയാണു മിസോറമിൽ നിന്നുള്ള 78 വയസ്സുകാരനായ ലാൽറിങ്താര. തന്റെ ജന്മനാട്ടിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ഹൈ സ്കൂളിൽനിന്ന് വിദ്യാഭ്യാസം നേടാനായി ദിവസവും 3 കിലോമീറ്റർ യാത്ര ചെയ്താണ് ലാൽറിങ് എത്തുന്നത്.

Read Also : പത്താം ക്ലാസ്സ്‌ എങ്ങനെ പാസ്സാകും എന്ന് വിഷമിച്ച കുട്ടിയെ സ്കൂൾ ടോപ്പർ ആക്കിയ ജോജി ടീച്ചർ

വിദ്യാഭ്യാസം പൂർത്തീകരിക്കണമെന്ന അടങ്ങാത്ത ആഗ്രഹമുണ്ട് ഇദ്ദേഹത്തിന്. സ്കൂൾ യൂണിഫോം ധരിച്ച് ഒരു ബാഗ് നിറയെ ബുക്കുകളുമായിട്ടാണ് അദ്ദേഹം സ്കൂളിൽ എത്തുന്നത്. ഇംഗ്ലിഷ് ഭാഷയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായാണ് ലാൽറിങ്താര പ്രധാനമായും ലക്ഷ്യം വച്ചത്. ഇംഗ്ലിഷിലുള്ള ന്യൂസ് റിപ്പോർട്ടുകൾ മനസ്സിലാക്കാനും അപേക്ഷകൾ എഴുതാനും ഇതു തന്നെ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

 

ഇന്ത്യ–മ്യാൻമർ അതിർത്തിയിലുള്ള ക്വാങ്‌ലങ് ഗ്രാമത്തിൽ 1945ലാണ് ലാൽറിങ്താര ജനിച്ചത്. എന്നാൽ ഇടയ്ക്ക് പിതാവിന്റെ മരണം സംഭവിച്ചതോടെ രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പാടത്തുപണിയെടുത്ത് കുടുംബത്തെ പോറ്റാൻ മാതാവിനെ ലാൽറിങ്താര സഹായിച്ചു. ദാരിദ്ര്യവും പലയിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ട സാഹചര്യം വന്നതും ലാൽറിങ്താരയുടെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കി. എന്നാൽ പഠിക്കണമെന്ന ആഗ്രഹം മാറ്റമില്ലാതെ തുടർന്നു.

 

2018ൽ അദ്ദേഹം അഞ്ചാംക്ലാസിൽ പ്രവേശനം നേടിയത് ദേശീയപ്രാധാന്യമുള്ള വാർത്തയായിരുന്നു. തന്റെ മാതൃഭാഷ യായ മിസോ ഭാഷ എഴുതുന്നതോ വായിക്കുന്നതോ തനിക്ക് പാടുള്ള കാര്യമല്ലെന്ന് ലാൽറിങ്താര പറയുന്നു. എന്നാൽ ഇന്ന് എല്ലാ മേഖലകളിലും എഴുത്തുകളിലും ഇംഗ്ലിഷ് ഭാഷ കുറച്ചെങ്കിലും ഉപയോഗിക്കപ്പെടാറുണ്ട്. ഇതു തനിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. അതിനാലാണ് ഇംഗ്ലിഷ് പഠിക്കാനായി താൻ പ്രധാനമായും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

 

Content Summary : Inspirational life story of 78-year-old Lalringthara, who enrolls in Class 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com