ADVERTISEMENT

ന്യൂഡൽഹി ∙ അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കുള്ള ‘നെക്സ്റ്റ്’ പരീക്ഷ നടപ്പായില്ലെങ്കിൽ പിജി മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ അടുത്ത വർഷം മാർച്ചിൽ നടക്കും. പിജി പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അഖിലേന്ത്യാ കൗൺസലിങ് മേയ് 10–20 നും സംസ്ഥാനതല കൗൺസലിങ് 20 – 31 നും നടക്കും.

Read Also : കുസാറ്റ് : 2.76 കോടി രൂപയുടെ പ്രോജക്ടിന്റെ ഭാഗമാകാൻ എൻജിനീയർമാർക്ക് അവസരം

രണ്ടാം റൗണ്ട് , മോപ് അപ് റൗണ്ടുകൾക്കുശേഷം ജൂലൈ 1 മുതൽ മുതൽ അക്കാദമിക സെഷൻ ആരംഭിക്കുമെന്നും പിജി മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടു ദേശീയ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നു.

 

‘നെക്സ്റ്റ്’ പരീക്ഷ നടപ്പാക്കാനുള്ള നടപടികൾ ദേശീയ മെഡിക്കൽ കമ്മിഷൻ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിൽ നിന്ന് അധികൃതർ പിന്മാറി.  പുതിയ തീയതി വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിൽ വരുന്ന അക്കാദമിക വർഷവും നീറ്റ് പിജി തുടരാനാണു സാധ്യത. നീറ്റ് സൂപ്പർ സ്പെഷാലിറ്റി (നീറ്റ്–എസ്എസ്) പരീക്ഷ ജൂലൈ 10നു നടത്തി. 15നു ഫലം പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് കൗൺസലിങ് ജൂലൈ 31നും രണ്ടാം റൗണ്ട് ഓഗസ്റ്റ് 20നും നടക്കും. ക്ലാസുകൾ ഓഗസ്റ്റ് 1ന് ആരംഭിക്കും. 

 

പിജി മെഡിക്കൽ, എസ്എസ് വിദ്യാർഥികൾ ഓരോ ആഴ്ചയിലെയും പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഇ–ലോഗ് ബുക്ക് തയാറാക്കണമെന്നും കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും മാർഗരേഖയിൽ പറയുന്നു. വിദ്യാർഥികളുടെ ഗൈഡ് ഓരോ മാസവും ഇതു പരിശോധിക്കണം.

 

Content Summary : NEET PG Exam to be Held in March if 'Next' Exam is Not Conducted, Details Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com