ADVERTISEMENT

കഴിഞ്ഞ വർഷം 226,450 വീസകൾക്ക് കാനഡ അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്. ഇതിൽ 1.36 ലക്ഷം വിദ്യാർഥികൾ പഞ്ചാബിൽ നിന്നാണ് വന്നതെന്ന് പഞ്ചാബിലെ മീഡിയ പോർട്ടലായ ഖൽസ വോക്‌സ് പറയുന്നു. 2 മുതൽ 3 വർഷം വരെ ദൈർഘ്യമുള്ള ഡിഗ്രികൾ പഠിക്കാനായാണ് വിദ്യാർഥികൾ ഇതു നൽകുന്നത്.

Read Also : ഫെലോഷിപ് കിട്ടിയിട്ട് 11 മാസം; വലഞ്ഞ് ഗവേഷണ വിദ്യാർഥികൾ

വീസ പ്രോസസിങ് ഏജൻസികളിൽ നിന്നുള്ള വിവരം അനുസരിച്ച് 3.4 ലക്ഷം പഞ്ചാബി വിദ്യാർഥികളാണ് കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന വിദ്യാർഥികളിൽ 60 ശതമാനവും പഞ്ചാബിൽനിന്നാണ്. എല്ലാവർഷവും ശരാശരി 17000 കനേഡിയൻ ഡോളറാണ് ഓരോ വിദ്യാർഥിയും അടയ്ക്കുന്നത്. കൂടാതെ 10,200 കനേഡിയൻ ഡോളർ ഗ്വാരന്‌റീഡ് ഇൻവെസ്റ്റ്‌മെന്‌റ് സർട്ടിഫിക്കറ്റ് ഫണ്ടിലേക്കും നൽകും.

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം; അവസരം ലഭിക്കാൻ എന്തു ചെയ്യണം

2008 വരെയുള്ള കാലയളവിൽ 38000 പഞ്ചാബികളായിരുന്നു കാനഡയിലേക്കു വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പല മടങ്ങായിരിക്കുന്നു എണ്ണമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പഞ്ചാബിൽ നിന്നു കാനഡയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാർ എത്തിയത്. ബ്രിട്ടിഷ് കൊളംബിയയിലേക്കായിരുന്നു ഈ കുടിയേറ്റം. ഇന്ന് ഏറ്റവും കൂടുതൽ പഞ്ചാബികൾ കാനഡയിൽ ഉള്ളത് ഒന്റാരിയോ എന്ന പ്രവിശ്യയിലാണ്. ബ്രി്ട്ടി്ഷ് കൊളംബിയ പഞ്ചാബികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

 

Content Summary : Punjab students invest Rs 68,000 crore annually in Canadian education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com