ADVERTISEMENT

കോവിഡ് അനന്തര കാലത്ത് ലോകമെമ്പാടും വലിയ മാറ്റങ്ങളുണ്ടായ മേഖലകളാണ് വിദ്യാഭ്യാസവും തൊഴിലും. ഈ രണ്ടു രംഗങ്ങളിലും പുതിയ സാധ്യതകൾ കണ്ടെത്തപ്പെട്ടു, വലിയ മാറ്റങ്ങളുമുണ്ടായി. ആ ചലനത്തിന്റെ തുടർച്ചകൾ 2023 ലും തുടർന്നു. കേരളത്തിലെ വിദ്യാർഥികളും ഉദ്യോഗാർഥികളും പുതിയ സാധ്യതകൾ തിരഞ്ഞതിന്റെ ഫലമായി പഠനത്തിനും ജോലി തേടിയും രാജ്യത്തിനു പുറത്തേക്കുള്ള ഒഴുക്ക് കൂടുതൽ ശക്തമായി. അത്തരം കുടിയേറ്റങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അന്തരഫലങ്ങളെപ്പറ്റി ചർച്ചകൾ സജീവമായി. അപ്പോഴും കേരളത്തിൽത്തന്നെ പഠിക്കാനും ജോലി തേടാനും താൽപര്യം കാട്ടിയവരും ഇവിടെയുണ്ട്. സർക്കാർ ജോലിക്കുള്ള പ്രിയം ഇപ്പോഴും മലയാളികളിൽ ശക്തമായിത്തന്നെയുണ്ടുതാനും.

പോയ വർഷം വിദ്യാഭ്യാസ, തൊഴിൽ മേഖലകളെപ്പറ്റി വന്ന ശ്രദ്ധിക്കപ്പെട്ട ലേഖനങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്.

ഡോ. അരുൺ എസ്. നായർ ഐഎഎസ്
ഡോ. അരുൺ എസ്. നായർ ഐഎഎസ്

മലയാളം മീഡിയത്തിൽ പഠിച്ച് ഡോക്ടറും പിന്നെ കലക്ടറുമായ അരുൺ

കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് ഡോ. അരുൺ എസ്.നായർ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.‌ സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. തന്റെ സ്വപ്നത്തിലേക്കു നടന്നുകയറിയ കഥയാണ് അരുൺ പറയുന്നത്.

സിവിൽ സർവീസ്: ‘കൂടുതൽ മാർക്ക് നേടാൻ ചില തന്ത്രങ്ങളുണ്ട്; അഭിമുഖമല്ല, പഴ്സനാലിറ്റി ടെസ്റ്റ്!

ഡോ. വന്ദന ദാസ് എംബിബിഎസ് എന്നെഴുതിയ വീട്ടുമതിലിൽ ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡ് വച്ചിരിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ഡോ. വന്ദന ദാസ് എംബിബിഎസ് എന്നെഴുതിയ വീട്ടുമതിലിൽ ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡ് വച്ചിരിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ

കേരളത്തിന്റെ കണ്ണീരോർമയായി ഡോ.വന്ദന

ആതുരശുശ്രൂഷയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന കേരളത്തിന്റെ മനസ്സാക്ഷിയുടെ തീരാ സങ്കടമാണ്. വന്ദനയുടെ മരണത്തോടെ, തൊഴിലിടങ്ങളിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ സജീവ ചർച്ചയായി. അത്തരം വെല്ലുവിളികളെപ്പറ്റിയും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അവയിൽ ചില ലേഖനങ്ങൾ വായിക്കാം

ഡോ. വന്ദനയുടെ കൊലപാതകം: വേണ്ടത് ചർച്ചകളല്ല, നിയമങ്ങൾ

ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ആ ഘട്ടത്തിൽ: ഡോ. ജാനകി

ഡോക്ടർമാർ ദൈവങ്ങളല്ല, അക്രമണകാരികളെ കായികമായി നേരിടാൻ കഴിയണമെന്നില്ല: ഡോ. നവീൻ റസാഖ്

മറയൂർ, നാച്ചിവയൽ, പെരിയാർ ടൈഗർ റിസർവ് എന്നിവടങ്ങളിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
മറയൂർ, നാച്ചിവയൽ, പെരിയാർ ടൈഗർ റിസർവ് എന്നിവടങ്ങളിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ.

കാടിനെ സ്നേഹിക്കുന്ന ജോലി

കാടിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ സ്വപ്നജോലികളിലൊന്നാണ് വനംവകുപ്പിലേത്. വനംവകുപ്പിലെ ജോലി സാധ്യതകൾ എന്തൊക്കെ? എങ്ങനെ ജോലി നേടാം? തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നതായിരുന്നു വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുമായി നടത്തിയ വിഡിയോ അഭിമുഖ പരമ്പര.

കാട്ടുപോത്തിന്റെ ഇടി, കാട്ടുകൊള്ളക്കാർ, ആന..; പക്ഷേ ഈ ജോലി നിങ്ങൾക്ക് ഇഷ്ടപ്പെടും; കാരണം?

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും വിദേശത്തും ബാങ്കിലും തൊഴിലവസരങ്ങൾ; കാട്ടിലും നാട്ടിലും ഒരുപോലെ ജോലി കിട്ടുന്ന കോഴ്സ് പഠിച്ചാലോ?

Representative Image. Photo Credit: wong yu liang/Shutterstock
Representative Image. Photo Credit: wong yu liang/Shutterstock

കുട്ടികൾ കൂട്ടത്തോടെ നാടുവിടുമ്പോൾ

ഇന്ന് കോരളം സജീവമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് കുട്ടികളുെട വിദേശപഠനവും കുടിയേറ്റവും. കേരളത്തിൽ പഠിക്കാൻ അവസരമുള്ള കോഴ്സുകൾക്കുവേണ്ടിപ്പോലും പലരും വിദേശത്തേക്കു പോകുന്നതിന്റെ ഉദ്ദേശ്യം അവിടെത്തന്നെ ജോലി കണ്ടെത്തി കുടിയേറുക എന്നതാണ്. കേരളം ക്രമേണ ചെറുപ്പക്കാരില്ലാത്ത നാടാകും എന്ന ആശങ്കകളും പലരും ഉയർത്തുന്നുണ്ട്. അത്തരം കുടിയേറ്റങ്ങളുടെ സാഹചര്യവും അനനതരഫലങ്ങളും സാധ്യതകളും വെല്ലുവിളികളുമൊക്കെ ചർച്ച ചെയ്യുന്ന ലേഖനമാണിത്.

‘നമ്മുടെ കുട്ടികൾ കൂട്ടത്തോടെ നാടുവിടണോ ? വിദേശ സർവകലാശാലകളെ ആർക്കാണു പേടി’ ?

Representative image. Photo Credit : StockImageFactory.com/Shutterstock
Representative image. Photo Credit : StockImageFactory.com/Shutterstock

ബിരുദം നാലു വർഷമാകുമ്പോൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും വിദ്യാഭ്യാസ വിദഗ്ധരും സജീവമായി ചർച്ച ചെയ്ത വിഷയമാണ് നാലു വർഷ ബിരുദം. പരമ്പരാഗത ത്രിവത്സര ബിരുദ പ്രോഗ്രാമുകളിൽനിന്ന് നാലു വർഷത്തെ കോഴ്സുകളിലേക്കുള്ള മാറ്റത്തിൽ ഉത്സാഹവും പ്രതീക്ഷയും ആശങ്കയും സംശയവും സമൂഹം പ്രകടിപ്പിക്കുന്നത് നാം കണ്ടു. നാല് വർഷത്തെ ഡിഗ്രി കോഴ്‌സുകൾ നടപ്പിലാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും വിശദമാക്കുന്ന ലേഖനം.

നാലു വർഷ ബിരുദ സമ്പ്രദായം 2024 ൽ കുതിക്കുമോ?

മെന്റർ സ്പാർക്ക്

ഓഫിസ് സംസ്കാരം, ഇന്റേൺഷിപ്പിന്റെ പ്രാധാന്യം, കുട്ടികളുടെ ആപ്റ്റിറ്റ്യൂഡ് തിരിച്ചറിയേണ്ടതെങ്ങനെ തുടങ്ങി, പഠനത്തിലും കരിയറിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന വിഡിയോ പരമ്പര

പഠനത്തിലും കരിയറിലും ശ്രദ്ധിക്കേണ്ടവ

ഷിനു
ഷിനു

കോഫിമേക്കറിൽനിന്ന് തഹസിൽദാരിലേക്ക്

ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട വഞ്ചിവയലിലെ ഊരാളി ഗോത്രത്തിലാണ് ഷിനുവിന്റെ ജനനം. അച്ഛൻ വിജയന് കൃഷിപ്പണിയാണ്. വാച്ചർ ജോലിയും നോക്കുന്നു. അമ്മ വസന്ത കൃഷിയിൽ അച്ഛനെ സഹായിക്കാനിറങ്ങും. കഷ്ടപ്പാടുകളുടെ കുട്ടിക്കാലത്തെപ്പറ്റിയും പൊരുതിനേടിയ വിജയങ്ങളെപ്പറ്റിയും പറയുകയാണ് 35 കാരനായ ഷിനു

ആറാം ക്ലാസിൽ തോറ്റു, ഒൻപതാം ക്ലാസിൽ പുറത്താക്കി; കോഫിമേക്കറിൽനിന്ന് തഹസിൽദാരായ ഷിനു

ashish-das-ias-003
ആശിഷ് ദാസ്

നിശ്ചയദാർഢ്യത്തിന്റെ ‘ഫയർ’

നിറയെ ട്വിസ്റ്റുകളുള്ള ഒരു സസ്പെൻസ് ത്രില്ലർ പോലെയാണ് ആശിഷ് ദാസ് ഐഎഎസിന്റെ ജീവിതം. തെറ്റിപ്പോയ തീരുമാനങ്ങളിൽനിന്നു തിരിച്ചു നടക്കാൻ ചങ്കൂറ്റം കാട്ടിയപ്പോൾ അദ്ദേഹം സഫലമാക്കിയത് ആരും സ്വപ്നം കാണുന്ന സിവിൽ സർവീസ് എന്ന മോഹമാണ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചെങ്കിലും ആ ജോലി ഇണങ്ങുന്നതല്ലെന്നു തിരിച്ചറിഞ്ഞ് പിഎസ്‌സി പരീക്ഷയെഴുതി 2012ൽ അഗ്നിരക്ഷാ സേനയിൽ ജോലിക്കു കയറി. ആ ജോലിയിലിരിക്കെ ആരും കൊതിക്കുന്ന സിവിൽ സർവീസ് സ്വപ്നം കണ്ടു. അതു കയ്യെത്തിപ്പിടിച്ച കഥ പറയുകയാണ് ആശിഷ്.

ഫയർമാനിൽ നിന്ന് ഐഎഎസ് ഓഫിസർ: 6 വർഷം; ‘വേണ്ടത് വിഷയത്തിലെ അറിവല്ല, പ്രായോഗികത’

പഠന വൈകല്യം കുട്ടികളുടെ അഹങ്കാരമോ മടിയോ അല്ല

രക്ഷിതാക്കളെ എക്കാലത്തും അലട്ടുന്ന പ്രശ്നങ്ങളാണ് കുട്ടികളിലെ പഠനവൈകല്യവും അനുസരണക്കേടുമൊക്കെ. പലപ്പോഴും കഠിനശിക്ഷ കൊടുത്താവും മാതാപിതാക്കൾ പ്രതികരിക്കുന്നത്. പക്ഷേ അത്തരം പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തിയാൽ കുട്ടികൾ മിടുക്കരാവും.

‘നന്നായി പഠിക്കും, പക്ഷേ പരീക്ഷയ്ക്കു മാർക്കില്ല’: നിസ്സാരമല്ല പഠന വൈകല്യം: പരിഹാരമുണ്ട്!

അനുസരണക്കേടിന് ശിക്ഷിക്കുമ്പോൾ; ശത്രുത അരുത്, മക്കളാണെന്ന കാര്യം മറക്കരുത്!

English Summary:

Top stories of 2023- Education and career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com