ADVERTISEMENT

ചെന്നൈ ∙ ഡേറ്റ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈനായുള്ള 4 വർഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. ജെഇഇ യോഗ്യതയുള്ളവർക്ക് നേരിട്ടു പ്രവേശനം. മറ്റുള്ളവർക്കു പ്രത്യേക പരീക്ഷയുണ്ട്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവർക്കും അപേക്ഷിക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 75% സ്കോളർഷിപ്. https://study.iitm.ac.in/ds. അവസാന തീയതി മേയ് 26.

ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്
തിരുവനന്തപുരം ∙ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ (എഫ്എംജി) കേരള സ്റ്റേറ്റ്  മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷനൽ റജിസ്ട്രേഷൻ നേടിയവർക്ക് സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. www.dme.kerala.gov.in. ഇ-മെയിൽ: fmginternkerala@gmail.com.

കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙എംബിഎ പ്രവേശനത്തിനു 3ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in. ഇതിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. 0471-2525300.

English Summary:

IIT-Madras invites applications for BS Data Science and Electronics Systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com