ADVERTISEMENT

തിരുവനന്തപുരംഓപ്പൺ സ്കൂൾ (സ്കോൾ കേരള) വഴിയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്‌ട്രേഷൻ,‌ സ്‌പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. പ്രായപരിധി ഇല്ല. പിഴ കൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ ചെയ്ത് 2 ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ തപാൽ മാർഗമോ അയയ്ക്കണം. ജില്ലാ ക്രേന്ദങ്ങളുടെ വിലാസവും മാർഗ നിർദേശങ്ങളും സ്കോൾ കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2342950, 2342271.

English Summary:

Apply Now for Open School Higher Secondary Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com