ADVERTISEMENT

തിരുവനന്തപുരംകഴിഞ്ഞ വർഷം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്കു പോയത് 2.5 ലക്ഷം വിദ്യാർഥികൾ. 2018ൽ 1,29,763 വിദ്യാർഥികൾ കേരളം വിട്ടപ്പോൾ 5 വർഷത്തിനുശേഷം അത് ഇരട്ടിയിലധികമായി.
2023ൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ വിദേശത്തു പോയത്, 43,990 പേർ.

തൊട്ടുപിന്നാലെ തൃശൂരും (35,873) കോട്ടയവും (35,382). വയനാട്(3750), കാസർകോട്(4391), തിരുവനന്തപുരം(4887) ജില്ലകളാണ് വിദ്യാർഥി കുടിയേറ്റത്തിൽ പുറകിലുള്ളത്. സംസ്ഥാനം വിട്ട വിദ്യാർഥികളിൽ 54.4% ആൺകുട്ടികളാണ്. നോർക്ക നടത്തിയ കേരള മൈഗ്രേഷൻ സർവേയിലാണ് കണ്ടെത്തൽ. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമാക്കിയാണ് കുട്ടികൾ വിദേശരാജ്യങ്ങളിലേക്കു പോകുന്നതെന്നും സർവേ പറയുന്നു. വിദേശത്തു പോയ വിദ്യാർഥികളിൽ 80% ഏതെങ്കിലുമൊരു ബിരുദം നേടിയ ശേഷമാണ് രാജ്യം വിട്ടത്. യുകെയിലേക്കാണ് കൂടുതൽപേരും പോയത്. കാനഡയാണു തൊട്ടുപിന്നിൽ.

English Summary:

2.5 Lakh Kerala Students Flocked Abroad for Education in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com