ADVERTISEMENT

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന എം പി അവാർഡ് 2024, ജൂൺ 30  ഞായറാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർലമെന്റ് മണ്ഡലത്തിൽ സർക്കാർ, എയിഡഡ്, ആൺ എയിഡഡ് സ്ക്കൂളുകളിൽ നിന്നും എസ്എസ് എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ‘എ പ്ലസ്’ ലഭിച്ച കുട്ടികളെയാണ് ആദരിക്കുന്നത്. സ്ക്കൂളുകളിൽ നിന്നും ലഭിച്ച ലിസ്റ്റുകൾ പ്രകാരം വിദ്യാർഥികൾക്ക് ഇതിനകം തന്നെ അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.  മണ്ഡലത്തിൽ നിന്നുള്ള എംഎൽഎൽമാർ, കൊച്ചി നഗരസഭാ മേയർ അഡ്വ. എം അനിൽകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്‌സാണ്ടർ,  ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ് കൺഡ്രോളർ ഓഫ് എക്സാംസ് കെ മധുകുമാർ, എഡ്യുപോർട്ട് ഫൗണ്ടറും മോട്ടിവേഷണൽ സ്പീക്കറുമായ അജാസ് മുഹമ്മദ്‌ ജൻഷർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

English Summary:

Ernakulam MP Awards 2024: Honoring Academic Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com