ആലപ്പുഴ നഗരത്തിന്റെ ശിൽപി ആര്?
Mail This Article
∙ഫിലിപ്പീൻസിന്റെ ഏഴാമത്തെ പ്രസിഡന്റ് റമോൺ മഗ്‌സസെ വിമാനാപകടത്തിൽ മരിച്ചു (1957). ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.
∙ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ ഹരിയാനയിലെ ഹിസാറിൽ ജനിച്ചു (1990). 2010 ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാര ജേതാവാണ്.
∙കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ അന്തരിച്ചു (2019). ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐഐടി ബിരുദധാരിയാണ്.
∙ആലപ്പുഴ നഗരത്തിന്റെ ശിൽപി രാജാ കേശവദാസൻ ജനിച്ചു (1745). 'വലിയ ദിവാൻജി' എന്നറിയപ്പെട്ട ഇദ്ദേഹത്തിന് മോർണിങ്ടൺ പ്രഭുവാണു 'രാജാ' ബഹുമതി നൽകിയത്.
∙വെസ്റ്റേൺ യൂണിയന്റെ പിറവിക്കു കാരണമായ ബ്രസൽസ് ഉടമ്പടിയിൽ ബെൽജിയം, നെതർലൻഡ്‌സ്, ലക്‌സംബർഗ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു(1948).
∙ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ഐആർഎസ് 1 A സോവിയറ്റ് യൂണിയനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ചു (1988).
English Summary : Thozhilveedhi Exam Guide - Today In History - March 17