ADVERTISEMENT

∙ക്രിസ്റ്റൈൻ ഹൈഗൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റൻ' കണ്ടെത്തി (1655). ബുധന്റെ ഗ്രഹത്തേക്കാൾ വലുപ്പമുണ്ട് ഇതിന്. 

 

∙പ്രശസ്‌ത  ഇംഗ്ലിഷ് ഗായകനും ഗാനരചയിതാവും പിയാനിസ്റ്റുമായ എൽട്ടൻ ജോൺ ജനിച്ചു (1947). റജിനാൾഡ് കെന്നത്ത് ഡ്വൈറ്റ് എന്നായിരുന്നു യഥാർഥ പേര്. 

 

∙നാടക രചയിതാവും സംവിധായകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ കെ.ടി. മുഹമ്മദ് അന്തരിച്ചു (2008). സൃഷ്ടി സ്ഥിതി സംഹാരം, സാക്ഷാത്കാരം, ഇതു ഭൂമിയാണ്, കാഫർ എന്നിവ പ്രധാന നാടകങ്ങളാണ്.

 

∙കവിയും ജനപ്രിയ ഗാനരചയിതാവുമായ വയലാർ രാമ വർമ ജനിച്ചു (1928). മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യം ലഭിച്ച മലയാളിയാണ്. 

 

∙അടിമത്തത്തിന് ഇരയായവരുടെ രാജ്യാന്തര ഓർമദിനം. പിറന്നു വീഴാത്ത കുഞ്ഞുങ്ങൾക്കായുള്ള രാജ്യാന്തര ദിനം. പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ ദിനാചരണത്തിനു മുൻകൈ എടുത്തത്. 

 

∙'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന യുഎസ് കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ജനിച്ചു (1914). 1970 ലെ സമാധാന നൊബേൽ ജേതാവാണ്.
 

English Summary : Thozhilveedhi Exam Guide - Today In History - March 25 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com