ഏതു വർഷം മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്?
Mail This Article
∙ 1988 മുതൽ ലോക എയ്ഡ്സ് ദിനമായി (World Aids Day) ആചരിക്കുന്നു.
∙ബ്രിട്ടിഷ് ഇന്ത്യയിലെ സംസ്ഥാന നിയമനിർമാണ സഭയിൽ മന്ത്രിയും ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി അധ്യക്ഷയുമായ ആദ്യ വനിത വിജയലക്ഷ്മി പണ്ഡിറ്റ് അന്തരിച്ചു (1990). ജവഹർലാൽ നെഹ്റുവിന്റെ സഹോദരിയാണ്.
∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി സുചേത കൃപലാനി അന്തരിച്ചു (1974). 1963–'67 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.
Special Focus 1965
∙ ഇന്ത്യൻ അതിർത്തി രക്ഷാസേന (Border Securty Force) രൂപീകൃതമായി.
∙ ലോകത്തെ ഏറ്റവും വലിയ അതിർത്തി രക്ഷാസേനയാണ് ബിഎസ്എഫ്. വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഈ അർധസൈനിക വിഭാഗത്തിന്റെ ആപ്തവാക്യം Duty Unto Death എന്നാണ്.
∙ 1965 വരെ ഇന്ത്യൻ അതിർത്തികളുടെ സുരക്ഷാചുമതല അതതു സംസ്ഥാനത്തെ പൊലീസിനായിരുന്നു. ഇതിലെ പോരായ്മ 1965 ലെ ഇന്ത്യ – പാക് യുദ്ധത്തിൽ പ്രതിഫലിച്ചതിനെ തുടർന്നാണ് ബിഎസ് എഫ് നിലവിൽ വന്നത്.
∙ കെ. എഫ്. റുസ്തംജിയായിരുന്നു ബിഎസ്എഫിന്റെ ആദ്യ ഡയറക്ടർ ജനറൽ. പങ്കജ്കുമാർ സിങ് ആണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ. ക്രീക്ക് ക്രൊക്കഡൈൽ, ക്യാമൽ കണ്ടിൻജന്റ് എന്നിവ ബിഎസ്എഫിന്റെ സ്പെഷലൈസ്ഡ് യൂണിറ്റുകളാണ്.
Content Summary : Exam Guide - Today in History - 1 December 2021