ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാഡിൽ 173 അപ്രന്റിസ്
Mail This Article
കർണാടക കർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി ട്രേഡ് അപ്രന്റിസിന്റെ 173 ഒഴിവ്. ഉടൻ വിജ്ഞാപനമാകും. ഈ ട്രേഡുകളിൽ ഐടിഐ പാസായവർക്കാണ് അവസരം: കാർപെന്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ), മെക്കാനിക് ഡീസൽ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, പെയിന്റർ (ജനറൽ), പ്ലംബർ, ടെയ്‍ലർ (ജനറൽ), ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്, ഇലക്ട്രോണിക്സ് മെക്കാനിക്/മെക്കാനിക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, പൈപ് ഫിറ്റർ. പ്രായം: 14-21. വിശദവിവരങ്ങൾ പിന്നീടു തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും.
Content Summary : Naval Ship Repair/ Aircraft Yard Apprentice