പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷലിസ്‌റ്റ് ഓഫിസർ ആകാം; 710 ഒഴിവുകൾ
Mail This Article
പൊതുമേഖലാ ബാങ്കുകളിൽ 710 സ്‌പെഷലിസ്‌റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) വിജ്ഞാപനമായി. അപേക്ഷ നവംബർ 21 വരെ. www.ibps.in
തസ്തികകളും ഒഴിവും
∙ അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516
∙ മാർക്കറ്റിങ് ഓഫിസർ: 100
∙ ഐടി ഓഫിസർ: 44
∙ രാജ്ഭാഷാ അധികാരി: 25
∙ എച്ച്ആർ/പഴ്‌സനേൽ ഓഫിസർ: 15
∙ ലോ ഓഫിസർ: 10
യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക.
∙പ്രായം (2022 നവംബർ ഒന്നിന്): 20– 30; ചട്ടപ്രകാരം ഇളവ്.
∙അപേക്ഷാഫീസ്: 850 രൂപ.
പട്ടികവിഭാഗ, ഭിന്നശേഷി
അപേക്ഷകർക്കു 175 രൂപ.
∙പ്രിലിമിനറി ഓൺലൈൻ പരീക്ഷ:
ഡിസംബർ 24, 31
∙കേരളത്തിലെ കേന്ദ്രങ്ങൾ: കണ്ണൂർ,
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
∙മെയിൻ പരീക്ഷ: ജനുവരി 29
∙കേരളത്തിലെ കേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം
Content Summary : IBPS Recruitment 2022: Apply For 710 Specialist Officer posts