പ്രായം 18നും 28നും ഇടയിലാണോ?; 8612 ഒഴിവുകളുമായി ഗ്രാമീൺബാങ്ക് വിളിക്കുന്നു
Mail This Article
റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്‌തികകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു 21വരെ അപേക്ഷിക്കാം. www.ibps.in ആകെ 8612 ഒഴിവുണ്ട്; കേരള ഗ്രാമീൺ ബാങ്കിൽ 600.
Read Also : ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം, 1465 ഒഴിവുകൾ
തസ്തികയും പ്രായപരിധിയും: ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, 18–28; ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), 18–30; ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ); ലോ ഓഫിസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫിസർ, അഗ്രികൾചറൽ ഓഫിസർ (എല്ലാറ്റിനും പ്രായപരിധി 21–32; ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ), 21–40. പ്രായത്തിൽ അർഹർക്ക് ഇളവുണ്ട്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ആദ്യ രണ്ടു തസ്തികകളിലൊഴികെ ജോലിപരിചയവും ആവശ്യമാണ്.
ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ തസ്‌തികകളിലേക്ക് ഒരേസമയം അപേക്ഷിക്കാം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തികയിൽ ഒഴികെ). പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്തു നിയമനം നടത്തും. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്ക് ഓഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക്
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടത്തും.
Content Summary : IBPS Gramin Bank Job 8612 Vacancy 2023 Apply now