ADVERTISEMENT

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 19 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം.ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

Read Also : വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ആകാം; 3624 ഒഴിവുകൾ

∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങളും ശാരീരിക യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

 

∙പ്രായം: 2024 ഏപ്രിൽ ഒന്നിന് 20–27.

 

∙തിരഞ്ഞെടുപ്പ്: അഞ്ചു ദിവസം നീളുന്ന എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കളോജിക്കൽ ടെസ്‌റ്റ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.സേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്.ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത.

∙പ്രായം: 35. ഓഫ്‌ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 3.

 

Content Summary : Indian Army SSC Recruitment 2023: Engineers Apply Now For 194 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com