ADVERTISEMENT

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം

Read Also : കേന്ദ്ര പൊലീസ് സേനകളിൽ എസ്ഐ ആകാം; 1876 ഒഴിവുകൾ

∙തസ്തികയും യോഗ്യതയും:

∙ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം.

∙സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.

∙ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം.

∙ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്).

∙ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.

∙ജൂനിയർ എക്സിക്യൂട്ടീവ് (ലോ): നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം.

 

∙പ്രായപരിധി, ശമ്പളം

∙ജൂനിയർ അസിസ്റ്റന്റ്: 30; 31,000-92,000 രൂപ

∙സീനിയർ അസിസ്റ്റന്റ്: 30; 36,000-1,10,000 രൂപ

∙ജൂനിയർ എക്സിക്യൂട്ടീവ്: 27; 40,000-1,40,000 രൂപ

അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.

∙ഫീസ്: 1000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കണം. www.aai.aero

 

Content Summary : AAI Recruitment 2023 Notification Out for 342 Jr. Executive and Assistant Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com