ADVERTISEMENT

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ (പിഒ) / മാനേജ്‌മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പിഒ /മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ 3049 ഒഴിവും എസ്ഒ തസ്തികകളിൽ 1402 ഒഴിവുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ 21 വരെ. www.ibps.in സിബിൽ ക്രെഡിറ്റ് സ്കോർ 650 വേണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ നിബന്ധനയില്ല. 

Read Also : ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ; കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ആകാം

∙ പ്രായം: 20–30. സംവരണവിഭാഗങ്ങൾക്കും വിമുക്‌തഭടന്മാർക്കും ഇളവ്. 

∙അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ). 

പ്രബേഷനറി ഓഫിസർ

∙ യോഗ്യത: ബിരുദം

∙ തിരഞ്ഞെടുപ്പ്: ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ/ ഒക്ടോബറിൽ. മെയിൻസ് നവംബറിൽ. രണ്ടും ഓൺലൈൻ ഒബ്ജക്ടീവ്. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജനുവരി/ഫെബ്രുവരിയിൽ ഇന്റർവ്യൂ. 

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിംസിന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. മെയിനിന് തിരുവനന്തപുരം, കൊച്ചി. 

 

സ്‌പെഷലിസ്‌റ്റ്  ഓഫിസർ

∙ തസ്തികയും ഒഴിവും: മാർക്കറ്റിങ് ഓഫിസർ (700 ഒഴിവ്), അഗ്രികൾചർ ഫീൽഡ് ഓഫിസർ (500), ഐടി ഓഫിസർ (120), രാജ്ഭാഷാഅധികാരി (41), എച്ച്ആർ/പഴ്‌സനേൽ ഓഫിസർ (31), ലോ ഓഫിസർ (10) എന്നീ തസ്തികകളുണ്ട്. യോഗ്യതാവിശദാംശങ്ങൾ വിജ്ഞാപനത്തിൽ. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. കംപ്യൂട്ടർ പരിജ്ഞാനം വേണം. 

∙ തിരഞ്ഞെടുപ്പ്: പ്രിലിമിനറി ഓൺലൈൻ പരീക്ഷ ഡിസംബർ 30, 31 തീയതികളിൽ. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ജനുവരി 28ന്. 

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിംസിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ. മെയിനിന് കൊച്ചി, തിരുവനന്തപുരം

 

Content Summary : IBPS Recruitment 2023 – Apply Online for 4451 Specialist Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com