ADVERTISEMENT

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) 25 വരെ അപേക്ഷിക്കാം. www.aiimsexams.ac.in

Read Also : ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ ശമ്പളം 12,000 രൂപ മുതൽ 29,380 രൂപവരെ; തപാൽ വകുപ്പിൽ 1508 ഒഴിവുകൾ

യോഗ്യത: ബിഎസ്‌സി നഴ്സിങ് / ജിഎൻഎം ഡിപ്ലോമയും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും. ജിഎൻഎം നഴ്സുമാർക്ക് 50 കിടക്ക ആശുപത്രിയിൽ 2 വർഷ പരിചയവും വേണം.

 

പ്രായം: 18–30. അർഹർക്ക് ഇളവ്.

പരീക്ഷ: സെപ്റ്റംബർ 17നു പ്രിലിമിനറി; ഒക്ടോബർ 7നു മെയിൻ.

ഫീസ്: 3000 രൂപ; പട്ടികവിഭാഗം/ഇഡബ്ല്യുഎസ് 2400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

 

നിയമനം മറ്റ് ആശുപത്രികളിലും

ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, സഫ്ദർജങ് ഹോസ്പിറ്റൽ, ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, ഡോ. ആർഎംഎൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും NORCET മുഖേന നിയമനം നടത്തും.

 

Content Summary : AIIMS NORCET Recruitment 2023 Apply For Nursing Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com