സ്പെഷൽ ഗ്രേഡ് തസ്തികയിൽ ശമ്പളം 21,000 രൂപ മുതൽ 83,180 രൂപ വരെ: മസഗോൺ ഡോക്കിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ
Mail This Article
മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. 21 വരെ അപേക്ഷിക്കാം. www.mazagondock.in സ്കിൽഡ്, സെമി സ്കിൽഡ്, സ്പെഷൽ ഗ്രേഡ് ട്രേഡുകളുണ്ട്.
Read Also : പ്രായം: 18 നും 30നും ഇടയിലാണോ?; എയിംസിൽ നഴ്സിങ് ഓഫിസർ ആകാം
പ്രധാന തസ്തികകളിലെ ഒഴിവ്, യോഗ്യത:
∙ യൂട്ടിലിറ്റി ഹാൻഡ്– സെമി സ്‌കിൽഡ് (72 ഒഴിവ്): ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഒരു വർഷ പരിചയം.
∙റിഗ്ഗർ (65): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
∙ ഫിറ്റർ (51): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
∙ ഇലക്ട്രിഷ്യൻ (46): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
∙ ഫയർ ഫൈറ്റർ (39): പത്താം ക്ലാസ് ജയം, ഫയർ ഫൈറ്റിങ്ങിൽ 6 മാസ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്, ഒരു വർഷം പരിചയം.
∙സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (35): സ്ട്രക്ചറൽ ഫിറ്റർ/ ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.
∙ പൈപ്പ് ഫിറ്റർ (28): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
∙ ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ–മെക്കാനിക്കൽ (23): ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ എൻഎസി ജയം (എൻസിവിടി).
∙ കംപോസിറ്റ് വെൽഡർ (22): വെൽഡർ/ വെൽഡർ (ജി ആൻഡ് ഇ)/ ടിഐജി ആൻഡ് എംഐജി വെൽഡർ/ സ്ട്രക്ചറൽ വെൽഡർ/ വെൽഡർ (പൈപ്പ് & പ്രഷർ വെസൽസ്)/ അഡ്വാൻസ് വെൽഡർ/ ഗ്യാസ് കട്ടർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.
∙ പ്രായം: 18–38.
അർഹർക്ക് ഇളവ്.
∙ ശമ്പളം: സ്പെഷൽ ഗ്രേഡ്: 21,000–83,180 രൂപ. സ്കിൽഡ് ഗ്രേഡ്: 17,000–64,360 രൂപ. സെമി സ്കിൽഡ് ഗ്രേഡ്: 13,200–49,910 രൂപ.
∙ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പരിചയം, ട്രേഡ്/ സ്‌കിൽ ടെസ്റ്റ് അടിസ്ഥാനമാക്കി.
∙ ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. പട്ടികവിഭാഗ/ വിമുക്തഭട/ ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.
Content Summary : Mazagon Dock Recruitment 2023, 531 Non-Executive Vacancies