ADVERTISEMENT

ന്യൂഡൽഹിയിലെ അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB), പ്രിൻസിപ്പൽ സയന്റിസ്റ്റ്, സീനിയർ സയന്റിസ്റ്റ് തസ്തികകളിലെ 368 ഒഴിവിൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. www.asrb.org.in 

Read Also : സ്പെഷൽ ഗ്രേഡ് തസ്തികയിൽ ശമ്പളം 21,000 രൂപ മുതൽ 83,180 രൂപ വരെ: മസഗോൺ ഡോക്കിൽ 531 നോൺ എക്സിക്യൂട്ടീവ്

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിനു (ICAR) കീഴിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്ഥിരനിയമനമാണ്. കേരളത്തിൽ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് എന്നിവിടങ്ങളിലായി 25 ഒഴിവുണ്ട്.

 

∙ യോഗ്യത: പിഎച്ച്ഡി, 8-10 വർഷ പരിചയം (യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ).

∙ പ്രായപരിധി: പ്രിൻസിപ്പൽ സയന്റിസ്റ്റ്: 52; സീനിയർ സയന്റിസ്റ്റ്: 47.

∙ ഫീസ്: 1500 രൂപ. പട്ടികവിഭാഗ/ സ്ത്രീ/ ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

 

Content Summary : ASRB announces 368 vacancies for Principal Scientist and Senior Scientist positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com