ADVERTISEMENT

മനുഷ്യന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകമായ മണ്ണ് അവന്റെ ഇടപെടലിലൂടെ തന്നെ മലിനമായിക്കൊണ്ടിരിക്കുന്നു. അമിതമായ രാസവള പ്രയോഗങ്ങളും അശാസ്ത്രീയ കൃഷി രീതികളും മൂലം ഭൂമി കൃഷിയോഗ്യമല്ലാതായി മാറുന്നു. 'Keep soil alive, Protect soil biodiversity' എന്ന ആശയമാണ് ഇന്ന് ലോക മണ്ണ് ദിനാചരണത്തിലൂടെ ലോകം പങ്കുവയ്ക്കുന്നത്.

ലോക മണ്ണ് ദിനത്തിന്റെ ലക്ഷ്യങ്ങൾ

.∙ മനുഷ്യ ജീവനു മണ്ണു ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ജനത്തെബോധവാൻമാരാക്കുക..

.∙ ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യലഘൂകരണം, പരിസ്ഥിതിയുടെ പ്രവർത്തനം എന്നിവയിൽ മണ്ണ് വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിവുള്ളവരാക്കുക..

.∙ ആരോഗ്യമുള്ള ജനതയ്ക്ക് നൽകുന്ന ഉറച്ച നിക്ഷേപമാണ് ആരോഗ്യമുള്ള മണ്ണ്.

.∙ മണ്ണിന്റെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കുക..

 മണ്ണ് സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

.∙ സീറോ വെയ്സ്റ്റ് എന്ന ആശയം പ്രാവർത്തികമാകണം. ഓരോരുത്തരും അവരവരുടെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യത്തെ തരം തിരിച്ച് സംസ്കരിക്കണം. അടുക്കള 

മാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റിങ്, പൈപ്പ് കമ്പോസ്റ്റിങ്, കുഴി കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഉപയോഗപ്പെടുത്തി വളമാക്കാൻ സാധിക്കും. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്കിൾ ചെയ്ത് ഉപയോഗപ്രദമാക്കണം..

.∙ കാർഷികാവശ്യങ്ങൾക്കായി അളവില്ലാത്ത രാസവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി. ഓരോ ഭൂമിക്കും അനുയോജ്യമായ വളം മാത്രം ഉപയോഗിക്കണം..

.∙ ശാസ്ത്രീയമായ കൃഷി രീതികളും ഓരോ മണ്ണിനങ്ങൾക്കും ഉത്തമമെന്ന് തെളിയിക്കപ്പെട്ട വിളകളും കൃഷി ചെയ്യുവാൻ ശ്രദ്ധിക്കുക..

.∙ കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം ഉപേക്ഷിച്ച് ജൈവ കീടനാശിനികൾ പ്രയോഗിക്കുക..

.∙ സൂക്ഷ്മ ജീവികളായ ബാക്ടീരിയ, ഫംഗസ്, ആൽഗാ, ലൈക്കനുകൾ എന്നിവയുടെ വളർച്ചയെ ത്വരിതപ്പെടുവാൻ ജൈവ വളങ്ങൾ ഉപയോഗിക്കുക..

.∙ മരങ്ങൾ  വച്ച് പിടിപ്പിച്ച് ജൈവസമ്പത്ത് വർധിപ്പിക്കുക..

.∙ മണ്ണൊലിപ്പ് തടയുവാൻ ഉപയുക്തമായ കാർ‌ഷിക മാർഗങ്ങളും യാന്ത്രിക മാർഗങ്ങളും അവലംബിക്കുക..

.∙ മണ്ണിനെ കഴിയുന്നത്ര ഇളക്കാതെ ശ്രദ്ധിച്ച്, മണ്ണിന് സംരക്ഷിക്കുവാൻ, ആവരണ വിളകൾ, വിള പരിക്രമം, പുതയിടൽ എന്നിവ അവലംബിക്കാവുന്നതാണ്..

.∙ മണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചാൽ മാത്രമേ വരുംതലമുറയുടെ അതിജീവനത്തിനും നിലനിൽപിനും ഈ അമൂല്യമായ പ്രകൃതി വിഭവം മലിനപ്പെടാതെ, നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ സാധിക്കൂ.

English Summary: World Soil Day 2020: What We Can Do To Stop Soil Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com