ADVERTISEMENT

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിപ്പ വീണ്ടും കേരളത്തിലെത്തുന്നത്. 2018ലും 2021ലും നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ പരിസ്ഥിതിക്ക് സമാനമായ രീതിയിലാണ് ഇപ്പോൾ വൈറസ് റിപ്പോർട്ട് ചെയ്ത കള്ളാട് എന്ന സ്ഥലവും. കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലാണ് 2018ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയും ഇപ്പോൾ വൈറസ് സ്ഥിരീകരിച്ച കള്ളാടും. ഇരു സ്ഥലങ്ങളിലും 3 കിലോമീറ്റർ അകലെയായാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഫലവൃക്ഷങ്ങൾ ഏറെയുള്ള ജാനകിക്കാട്ടിൽ നിരവധി വവ്വാലുകളും ഉണ്ട്. 

വവ്വാലുകളിൽ ഭീതിയോ സമ്മർദമോ ഉടലെടുത്താൽ മാത്രമാണ് വൈറസ് പുറത്തുവരികയെന്ന് കണ്ടെത്തലുകളുണ്ട്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും വവ്വാലുകളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ ബാധിക്കുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ് നാട്ടിലെത്തുന്ന വവ്വാലുകളിൽ വൈറസിന്റെ സാന്ദ്രത വർധിക്കുകയും മൂത്രം, ഉമിനീര് എന്നിവയിലൂടെ വൈറസ് പുറന്തള്ളുകയും ചെയ്യുന്നു. ഇത് മറ്റ് മൃഗങ്ങളിലൂടെ മനുഷ്യശരീരത്തിലേക്കും എത്തുന്നു.

കുന്നിൻചെരുവകളിലെ വൈറസ് ഭീഷണി

വവ്വാൽ കടിച്ചവശേഷിപ്പിച്ച മാമ്പഴങ്ങളിലൊന്ന് (ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ ∙ മനോരമ)
വവ്വാൽ കടിച്ചവശേഷിപ്പിച്ച മാമ്പഴങ്ങളിലൊന്ന് (ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ ∙ മനോരമ)

കമുകുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച കള്ളാട് പ്രദേശം. 2018ൽ സൂപ്പിക്കടയിൽ വൈറസ് ബാധിച്ച് മരിച്ചവർക്ക് ആവുക്കടയിൽ സ്ഥലമുണ്ടായിരുന്നു. ചെറിയ കുന്നിൻചെരുവുപോലുള്ള സ്ഥലത്ത് നിരവധി മരങ്ങൾ മൂടിയ നിലയിലായിരുന്നു. അവിടെ കമുകുകളുമുണ്ട്. ഒരു പഴയ കിണറ്റിൽ നിരവധി വവ്വാലുകളും ഉണ്ടായിരുന്നു. അതേവർഷം രോഗം സ്ഥിരീകരിച്ച പാഴൂരിലെ കുട്ടിയുടെവീടും കുന്നിൻചെരുവിലായിരുന്നു. പുഴയോട് ചേർന്ന് കൃഷിയിടവും അവർക്കുണ്ടായിരുന്നു.

പുഴയ്ക്ക് മറുവശത്ത് മരത്തിൽ കഴിയുന്ന വവ്വാലുകൾ കൂട്ടമായി തങ്ങുകയും രാത്രികാലങ്ങൾ ജനവാസമേഖലയിലേക്ക് എത്തുകയും ചെയ്യുന്നു. വനനശീകരണവും  പുഴകയ്യേറ്റവുമൊക്കെ എത്രമാത്രം രോഗബാധയ്ക്കു വഴിവയ്ക്കുന്നുണ്ടെന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

പഴംതീനി വവ്വാലുകൾ (Photo: Twitter/@sid___dharth)
പഴംതീനി വവ്വാലുകൾ (Photo: Twitter/@sid___dharth)

Content Highlights: Bats | Nipah | Virus | Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com