ADVERTISEMENT

മഞ്ഞുമൂടിയ പ്രദേശമെന്ന വിശേഷണം അന്റാർട്ടിക്കയ്ക്ക് നഷ്ടമായി വരികയാണ്. വർഷങ്ങൾ പോകുംതോറും ആഗോളതാപനത്താൽ പ്രദേശത്ത് മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ അവിടം പൂച്ചെടികൾ നിറഞ്ഞുവരികയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക് പേൾവോർട്ട് എന്നീ രണ്ട് സസ്യങ്ങളാണ് പ്രധാനമായും വളരുന്നത്.

2009 മുതൽ 2018വരെയുള്ള കാലയളവിൽ ഈ ചെടികളുടെ വളർച്ച 20 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇൻസുബ്രിയയിലെ ഗവേഷകർ പറയുന്നു. 1960 മുതൽ 2009 വരെയുള്ള കണക്ക് താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. സിഗ്നി ദ്വീപിലാണ് സർവേ നടത്തിയത്. 50 വർഷത്തിനിടയ്ക്ക് ഉണ്ടായ വളർച്ചയേക്കാൾ കൂടുതൽ വളർച്ച 2009–18 കാലയളവിൽ അന്റാർട്ടിക് ഹെയർ ഗ്രാസ് എന്ന പൂച്ചെടിക്ക് ഉണ്ടായി. അന്റാർട്ടിക് പേൾവോർട്ടെന്ന സസ്യത്തിന് അഞ്ച് ശതമാനത്തിലധികം വളർച്ചയും രേഖപ്പെടുത്തി.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്റാർട്ടിക് പെനിൻസുലയിൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി സ്ഥലം സസ്യങ്ങൾക്ക് വ്യാപിക്കാൻ ഉണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരത്തിൽ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കിൽ ജൈവവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

Content Highlights: Antarctica | Ice | Environment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com