ADVERTISEMENT

നായയെ ലക്ഷ്യമാക്കി പായുന്നതിനിടയിൽ അബദ്ധത്തിൽ കിണറിനുള്ളിൽ അകപ്പെട്ട് പുള്ളിപ്പുലിയും നായയും. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള അഞ്ചാഗാവൺ ബാരിയിലാണ് സംഭവം നടന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ വനപാലകർ രണ്ട് ജീവികളെയും സുരക്ഷിതമായി പുറത്തെടുത്തു.

 

ഒരു വയസ്സോളം പ്രായമുള്ള പുള്ളിപ്പുലിക്കുഞ്ഞാണ് കിണറിനുള്ളിൽ അകപ്പെട്ടത്. പുള്ളിപ്പുലി കുഞ്ഞിന്റെ പരുക്കുകൾ നിസ്സാരമാണെന്നും വേണ്ട ചികിത്സകൾ നൽകിവരികയാണെന്നും ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജ്യോതി ബാനർജി വ്യക്തമാക്കി. ഇദ്ദേഹമാണ് കിണറിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Timely Rescue By Forest Officials Saves Both Leopard And Dog That Fell Into A Well In Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com