Activate your premium subscription today
ലോകത്തിന്റെ ഫാഷൻ നഗരമെന്നാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് അറിയപ്പെടുന്നത്. നഗരത്തിന്റെ ഏറ്റവും വലിയ രാജ്യാന്തര ആകർഷണങ്ങളിലൊന്നായ പാരിസ് ഫാഷൻവീക്ക് അവസാനിച്ചിരിക്കുന്നു എന്നാൽ മുൻപെങ്ങുമത്ര രൂക്ഷമാകാത്ത ഒരു പ്രതിസന്ധി നഗരത്തെ പിടിമുറുക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല
മത്സ്യത്തിന് ജീവിക്കണമെങ്കിൽ വെള്ളം വേണമെന്ന് അറിയാം. എന്നാല് ആഫ്രിക്കൻ ലങ്ഫിഷിന്റെ കാര്യം അങ്ങനെയല്ല. അവ വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കും. കണ്ടാൽ വിറകുകൊള്ളിയെ പോലെ ഉണങ്ങി ചാരനിറത്തിലായിരിക്കും. മീൻ തന്നെയാണോ എന്ന് സംശയം തോന്നും.
ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും വകുരങ്ങുകളിൽ (Monkeys) നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക് (Apes).
അടുത്തകാലത്ത് ഫുക്കുഷിമ വീണ്ടും ലോകശ്രദ്ധ നേടി. ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതി തുടങ്ങിയതോടെയാണ് ഇത്. വലിയ വിമർശനം ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഉയർന്നെങ്കിലും
ഇന്ന് ലോക മൃഗദിനം. ലോകത്തെ ജൈവവൈവിധ്യത്തിലെ ഏറ്റവും ശക്തമായ കൂട്ടമാണ് മൃഗങ്ങൾ. ലോകത്തെ എല്ലാ വൻകരകളിലും വിവിധ തരത്തിലും വിഭാഗങ്ങളിലും സ്പീഷീസുകളിലമുള്ള മൃഗങ്ങളുണ്ട്. ലോകത്തെ ആദ്യത്തെ മൃഗം ഏതായിരുന്നു? ഡിക്കിൻസോന്യ എന്ന ജീവിയാണ് ഇത്.
മൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം തന്നെ ഒരു പ്രകൃതിമേഖലയിലേക്ക് വിഭിന്നമായ മറ്റൊരു മേഖലയിൽ നിന്ന് വ്യത്യസ്തരായ മറ്റു മൃഗങ്ങൾ കടന്നെത്തി പാരിസ്ഥിതികമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിന്റെയും ചർച്ചകൾ ലോകത്ത് സജീവമാണ്. ഇൻവേസീവ് സ്പീഷീസ് എന്നാണ് ഈ അധിനിവേശ
യുഎസിലെ പെൻസിൽവേനിയയിൽ മിങ്കുകളെ 7400 മിങ്കുകളെ തുറന്നുവിട്ടു. ഫാമിന്റെ വേലി രണ്ടിടത്ത് മുറിച്ചുവിട്ടാണ് മിങ്കുകളെ പുറത്തിറക്കിയത്. പുറത്തിറങ്ങിയ മിങ്കുകളിൽ നാനൂറോളം ജീവികൾ കൊല്ലപ്പെട്ടു. ചെളിനിറഞ്ഞ വെള്ളത്തിൽ നിന്ന് ബാ്ക്ടീരിയ ബാധ ഉണ്ടായതിനാലാണ്
ഉടമകളെ അനുകരിക്കാൻ മിടുക്കരാണ് നായകൾ. അത്തരത്തിൽ രണ്ട് നായകളാണ് സോഷ്യൽമിഡിയയിൽ ചിരിപടർത്തുന്നത്. യജമാനന്റെ പിയാനോയിൽ ഈണമിട്ട് പാട്ടുപാടുകയാണ് നായകൾ. മുൻകാലുകൾ പിയാനോയ്ക്ക് മുകളിൽ വച്ച് അമർത്തിയ ശേഷം മുകളിലേക്ക് നോക്കി
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം. ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത്
പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽവച്ച് മദ്യപിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോ വൈറലാകുന്നു. കാൺപുരിലാണ് സംഭവം. ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗിൽനിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. രണ്ട് കുപ്പി ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് പുറത്തേക്ക് എടുത്തത്
ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ഒട്ടേറെ ജീവികൾ വംശനാശം സംഭവിച്ച് മൺമറഞ്ഞുപോയിട്ടുണ്ടെന്നു കാണാം. ഈ ജീവികളിൽ പലതിനെയും തിരികെ കൊണ്ടുവരാൻ ഉന്നമിട്ട് നടത്തുന്ന ഗവേഷണമാണ് ഡീ എക്സ്റ്റിങ്ഷൻ.
വന്യമൃഗങ്ങൾ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വേട്ടയാടുന്ന രംഗങ്ങൾ ഒരേ സമയം കൗതുകകരവും ഭീകരവുമാണ്. അത്തരത്തിലൊരു ദൃശ്യമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന സിംഹങ്ങളുടെ ദൃശ്യമാണിത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട വളർത്തുനായയായ കമാൻഡർ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. വൈറ്റ്ഹൗസിൽവച്ച് ഒരു രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനെയാണ് രണ്ടു ദിവസം മുൻപ് കമാൻഡർ കടിച്ചത്. 2 വയസ് പ്രായമുള്ള നായ ഇതു പതിനൊന്നാമത്തെ തവണയാണ് ആളുകളെ കടിക്കുന്നത്. കഴിഞ്ഞവർഷം
ഡ്രൈവിങ് സീറ്റിൽ നായയെ കണ്ടതിനെ തുടർന്ന് ഉടമയ്ക്ക് പിഴ ചുമത്തി. സ്ലോവാക്യയിലാണ് സംഭവം. സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം ഇപ്പോൾ സോഷ്യൽമിഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവിങ് സീറ്റിൽ താനുണ്ടെന്നും നായ അപ്രതീക്ഷമായി മടിയിൽ കയറി ഇരുന്നതാണെന്നും ഉടമ വ്യക്തമാക്കി. പിഴയടക്കാനാകില്ലെന്നും പറഞ്ഞു.
ഗർഭിണിയായ വളർത്തുനായയുടെ ബേബി ഷവർ നടത്തി ഉടമ. ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട നായയ്ക്കാണ് ഇന്ത്യൻ സ്റ്റൈലിൽ ബേബി ഷവർ നടത്തിയത്. ഉടമ സിദ്ധാർഥ് ശിവം ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ അരുമകളാക്കി മാറ്റിയവരാണ് നടി അമല, തൃഷ തുടങ്ങിയവർ. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി തൃഷ നിരവധി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെറ്റ (PETA)യിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ് നടി. നിരവധി നായ്ക്കളെയാണ് നടി തന്റെ
കുറച്ചു മണിക്കൂറുകൾ മാത്രം പുറത്തുപോയി വരുമ്പോൾ തന്നെ ഉടമയോട് നായകൾക്ക് വലിയ സ്നേഹമായിരിക്കും. അവരുടെ ദേഹത്ത് ചാടിക്കയറുകയും കളിക്കുകയും ചെയ്യും. ഇവിടെ റിച്ചി എന്ന നായ തന്റെ പെറ്റ്ഡാഡിനെ ഒരു വർഷത്തിനുശേഷം കാണുകയാണ്. അതും എയർപോർട്ടിൽ വച്ച്. പെറ്റ് മോമിനൊപ്പമാണ് റിച്ചി സ്ഥലത്തെത്തിയത്.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുകയാണ് ന്യൂയോർക്ക് നഗരം. ഇതിനിടയ്ക്ക് വളർത്തുനായയുമായി തെരുവിലൂടെ നടക്കാനിറങ്ങിയ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കുത്തിയൊഴുകുന്ന വെള്ളം കണ്ടിട്ടും ഒട്ടും വകവയ്ക്കാതെ പോകുന്ന യുവാവിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി.
വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും സൗജന്യപ്രവേശനം അനുവദിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് സർക്കാരിന്റെ ഓഫർ.
മൂന്ന് വർഷം മുൻപാണ് കാന്സാസ് സിറ്റിയിലെ വീട്ടിൽനിന്ന് സരിൻ എന്ന പെൺപൂച്ചയെ കാണാതാവുന്നത്. പ്രിയപ്പെട്ട പൂച്ചയെ ഉടമ ജെനി ഓവൻസ് പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തന്റെ അരുമ ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് അവർ ദുഃഖാചരണം നടത്തി. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 29ന് എല്ലാം മാറിമറിഞ്ഞു.
വൈറ്റ്ഹൗസിൽ പ്രസിഡന്റിനൊപ്പം പാർക്കുന്ന വളർത്തു നായകൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ പ്രാധാന്യം ലഭിക്കാറുണ്ട്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ വളർത്തുനായകൾ നിരന്തരം മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബൈഡൻ
നിരവധി പാട്ടുകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും സുപരിചിതയായ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. കുസൃതി കലർന്ന ഇവരുടെ സംസാരം കൊച്ചുകുട്ടികളെ പോലും ആകർഷിക്കാറുണ്ട്. കുക്ക് വിത്ത് കോമാളി ഫെയിമും ഗായികയുമായ ശിവാംഗി ബിന്നിയുടെ മകളാണ്. കുഞ്ഞുങ്ങൾക്ക് പാടികൊടുക്കുന്ന ഒരു പാട്ട് പൂച്ചയ്ക്കായി ബിന്നി പാടുന്നതിന്റെ വിഡിയോ
തൊടുപുഴ ∙ ഫാത്തിമ കണ്ണാശുപത്രിയിൽ 39 വയസ്സുള്ള യുവതിയുടെ കണ്ണിൽ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. 3 ദിവസമായി കണ്ണിൽ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ എത്തിയത്. നേത്രരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ.ജോർജാണ് വിരയെ പുറത്തെടുത്തത്.
മകൻ സാന്റിയാഗോയുടെ 15–ാം പിറന്നാൾ ആഘോഷമാക്കാനാണ് മെക്സികോ സിറ്റിയിൽ താമസിക്കുന്ന സിൽവിയ മാസിയാസ് മെക്സിക്കോയിലെ തന്നെ ചിപിൻക്യു ഇക്കോളജിക്കൽ പാർക്കിലെത്തിയത്. അവനിഷ്ടപ്പെട്ട എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈസ് എല്ലാം ഓർഡർ ചെയ്ത്
തെരുവുനായ്ക്കളെ അരുമകളാക്കുന്നവർ വളരെ ചുരുക്കം ചിലരാണ്. അക്കൂട്ടത്തിൽ സെലിബ്രറ്റികളും ഉൾപ്പെടുന്നുണ്ട്. തമിഴ്നടൻ സിദ്ധാർഥ്, നടി തൃഷ എന്നിവരുടെയെല്ലാം പ്രിയപ്പെട്ട അരുമകൾ തെരുവിൽനിന്നും ലഭിച്ചവയായിരുന്നു. പെരിയവൻ എന്ന് വിളിച്ചിരുന്ന സിദ്ധാർഥിന്റെ നായ കഴിഞ്ഞ വർഷമാണ് ചത്തത്. 19 വർഷം മകനെപ്പോലെ നോക്കിയിരുന്ന അവൻ
ഫ്ലോറിഡയിൽ കടിച്ചു കൊലപ്പെടുത്തിയ നിലയിലുള്ള മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമായി അലിഗേറ്ററിനെ കണ്ടെത്തി. ടാമ്പ നഗരത്തിലെ ലാർഗോയിലുള്ള ഒരു കനാലിലാണ് വായയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുപിടിച്ച നിലയിൽ അലിഗേറ്ററിനെ കണ്ടെത്തിയത്. 13 അടിയായിരുന്നു അലിഗേറ്ററിന്റെ നീളം.
ആമസോണ് വനത്തിൽ അകപ്പെട്ട നാല് കുട്ടികളെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വിൽസൺ നായയെക്കുറിച്ച് കേട്ടുണ്ടാകും. ഇപ്പോഴിതാ യുഎസിലെ മിഷിഗണിൽ വീട്ടിൽനിന്നും കാണാതായ 2 വയസുകാരിക്ക് കാവലൊരുക്കിയിരിക്കുകയാണ് രണ്ട് വളർത്തുനായകൾ.
സിനിമാ താരങ്ങളെപ്പോലെ അവരുടെ അരുമകളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും ആളുകൾ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. പൂച്ചകളേക്കാൾ നായകളെയാണ് താരങ്ങൾക്ക് വളർത്താൻ താൽപര്യം.
വീടുകളിലും ഓഫിസുകളിലും അതിക്രമിച്ചു കയറി സാധനങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന കുരങ്ങന്മാരെ കണ്ടുകാണും. എന്നാലിവിടെ കംപ്യൂട്ടറിൽ ജോലി ചെയ്യുകയാണ് ഒരു ലംഗൂർ കുരങ്ങൻ. ബംഗാളിലെ ബോൽപുർ റെയിൽവേ സ്റ്റേഷൻ ഓഫിസിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചുവരികയാണ്.
ദാഹിച്ച് വലഞ്ഞാണ് പുള്ളിപ്പുലി ജലാശയത്തിനടുത്തേക്ക് എത്തിയത്. എന്തോ അപകടം മണത്തതുകൊണ്ടാകണം, ഓടാൻ തയാറായി നിന്നുകൊണ്ടാണ് വെള്ളം കുടിച്ചത്. പെട്ടെന്ന് കുടിച്ച് രക്ഷപ്പെടാം എന്ന് കരുതിയപ്പോഴാണ് ഒളിച്ചിരുന്ന മുതല ചാടിവീണത്.
ഇൻസ്റ്റഗ്രാമിൽ നായപ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള നായയിനമാണ് സൈബീരിയൻ ഹസ്കി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലുമൊക്കെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഓക്ലി എന്ന സൈബീരിയൻ ഹസ്കി നായ. ഉടമസ്ഥൻ പറയുന്ന കാര്യങ്ങൾക്ക് നിഷേധസ്വരം പ്രകടിപ്പിക്കുകയാണ് ഓക്ലിയുടെ
നടി, അവതാരക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ
കാടിനോട് ചേർന്നാണ് റഷ്യക്കാരിയായ വിക്ടോറിയയുടെ വീട്. അവൾക്ക് വെൻസ എന്ന പേരിൽ ഒരു വളർത്തുനായയും ഉണ്ട്. ഇതിനിടയ്ക്കാണ് കാട്ടിൽ നിന്നും കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കറുത്ത പൂച്ചയെ ലഭിക്കുന്നത്. വെൻസയ്ക്ക് കൂട്ടാകുമെന്ന് കരുതി പൂച്ചക്കുഞ്ഞിനെ വളർത്താൻ വിക്ടോറിയ തീരുമാനിച്ചു. ലൂണ എന്ന് പേരും വിളിച്ചു.
കേരളത്തിൽ തെരുവുനായ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. എങ്ങനെ ഇവയെ ഓടിക്കാം എന്നാണ് ചിന്ത. എന്നാൽ ബ്രസീലിൽ തെരുവുനായകൾക്കായി പള്ളിതുറന്നുകൊടുക്കകയും അവയെ ദത്തെടുക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഒരു
ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. എല്ലാംകൂടി ആയിരം മുതലകൾ ഈ ജില്ലയിലുണ്ടെന്നാണു കണക്ക്. ജില്ലയിലെ വിശ്വാമിത്രി എന്ന നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ
തന്നെപ്പോലെ തന്നെ തന്റെ വളർത്തു പാമ്പും കടലിലൂടെയുള്ള സഞ്ചാരം ആസ്വദിക്കട്ടെ എന്ന് കരുതിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ഹിഗർ ഫ്യൂസ എന്ന വ്യക്തി വളർത്തു പാമ്പായ ശിവയുമൊത്ത് കടലിൽ എത്തിയത്. രണ്ടുപേരും ഏറെനേരം സർഫിങ് ആസ്വദിക്കുകയും ചെയ്തു. കണ്ടുനിന്ന ചിലരാവട്ടെ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പകർത്തി
ഗർഭിണിയായ യുവതിയുടെ വയറ്റിൽ കിടന്ന് ഉറങ്ങുന്നതിനിടെ പൂച്ചയ്ക്ക് കുഞ്ഞിന്റെ ചവിട്ട്. മൂന്നു തവണയാണ് കുഞ്ഞ് ചവിട്ടിയത്. വയറ്റിൽ നിന്നും ഇളക്കം പൂച്ചയെ ശരിക്കും ആശ്ചര്യപ്പെടുത്തി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മിഴിച്ചുനിൽക്കുന്ന പൂച്ചയുടെ വിഡിയോ
ഏറ്റവും അപകടകാരികളായ ജീവികളിലൊന്നാണ് പാമ്പ്. കൃത്യമായ പരിശീലനം ഇല്ലാതെ അവയെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ വൻ തിരിച്ചടി നേരിടേണ്ടി വരും. അത്തരത്തിൽ ഒരാൾ ചെയ്ത അബദ്ധമാണ് സോഷ്യൽമിഡിയയിൽ വിമർശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യാതൊരു മുൻകരുതലും ഇല്ലാതെ യുവാവ് മൂർഖൻ പാമ്പിനെ ചുംബിക്കുന്ന കാഴ്ചയാണ് ആളുകളെ ചൊടിപ്പിച്ചത്.
മദപ്പാടിനെ തുടർന്ന് മാർച്ച് 5ന് ആണ് ഗജകേസരി പട്ടം നേടിയ മലയാലപ്പുഴ രാജനെ തളച്ചത്. സുഖചികിത്സ കഴിഞ്ഞതോടെ മദപ്പാടിന്റെ ലക്ഷണം കുറഞ്ഞു. എന്നാൽ അവനെ അഴിച്ചുവിടാൻ തയാറല്ല. 6 മാസമായി കിടക്കുന്ന ചങ്ങല കുരുക്കിൽ ഇടതുകാലു പൊട്ടി വ്രണമായി. ഒന്നാം പാപ്പാന് മുതുകുളം മനീഷ് അല്ലാതെ
മൃഗങ്ങളെ തെരുവിലിറക്കി പ്രകടനം നടത്തി പണം നേടുന്നവർ ഏറെയാണ്. ചില സമയങ്ങളിൽ പീഡനം സഹിക്കാനാകാതെ അവർ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു സംഭവം ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചത് വൈറലാവുകയാണ്.
ഫ്ലോറിഡയിലെ പെൻസകോള ബീച്ചിൽ നിരവധി വിനോദസഞ്ചാരികൾ കുളിക്കുന്നതിനിടെയാണ് കരയിലേക്ക് കൂറ്റൻ സ്രാവ് എത്തിയത്. ഭയന്നുവിറച്ച എല്ലാവരും അവിടെനിന്നും മാറിനിന്നു. എന്നാൽ അബദ്ധത്തിൽ കരയ്ക്കടുത്ത സ്രാവ് പ്രാണനുവേണ്ടി പോരാടുന്നതാണ് പിന്നീട് കാണാനായത്.
വീട്ടിലെ അരുമകളുടെ കുസൃതികള് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർ ഏറെയാണ്. വൈറൽ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ളത് പൂച്ചകളും നായ്ക്കളുമായിരിക്കും. അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നല്ല വലുപ്പമുള്ള കറുത്ത പൂച്ച ആലോചനയിൽ ഇരിക്കുമ്പോഴാണ്
മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിൽ തിരുനെൽേവലിയിലെ മാഞ്ചോലയിൽ നിന്ന് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസമേഖലയില് ആക്രമണം നടത്തിയിരുന്നു. വീണ്ടും ഈ പ്രദേശത്ത് എത്തുമോയെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.
ജീവനുള്ള മുതലയ്ക്കരികിൽ പോയി നിൽക്കാൻ തന്നെ പേടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാലിവിടെ ഒരാൾ മാംസകഷണവുമായി തൊട്ടരികിൽ നിന്ന് മുതലയ്ക്കൊപ്പം കളിക്കുകയാണ്. ഭയാനകവും ത്രസിപ്പിക്കുന്നതുമായ വിഡിയോ എക്സ് പ്ലാറ്റ്മോഫിൽ വൈറലാണ്.
തമിഴ്നാട് മാഞ്ചോലയിലെ തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ. ഉൾക്കാട്ടിലേക്ക് ഓടിക്കുന്നതിനായി തമിഴ്നാട് വനംവകുപ്പ് രണ്ടു തവണ ആകാശത്തേക്ക് വെടിയുതിർത്തു. പഴങ്ങൾ നൽകിയും മറ്റും അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ
20 വർഷമായി തിരുവനന്തപുരം മൃഗശാലയിൽ വസിച്ചിരുന്ന ആയുഷ് എന്ന ആൺസിംഹം മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പക്ഷാഘാതം പിടിപെട്ട് 3 വർഷമായി മൃഗശാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃഗശാലയെ വിറപ്പിച്ച ഈ ഭീകരനെക്കുറിച്ചുള്ള കഥകൾ ഏറെയുണ്ട്.
കാട്ടുപന്നിയുടെ വരവും കാത്ത് പതുങ്ങിയിരിക്കുകയായിരുന്നു പുള്ളിപ്പുലി. പുറത്തിറങ്ങിയതോടെ പന്നിയുടെ ദേഹത്ത് ചാടിവീണു. പിന്നീട് നടന്നത് ഇരുവരും തമ്മിലുള്ള കഠിന പോരാട്ടമായിരുന്നു. പുലിയുടെ പിടിയിൽ നിന്ന് കുതറിയോടാൻ പലശ്രമങ്ങളും നടത്തി. പക്ഷേ പന്നിക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. ഇരുവരും ചേർന്ന് തിരിഞ്ഞും
കഴിഞ്ഞ മാസം 24ന് യുഎസിലെ ടെന്നസി മൃഗശാലയിൽ പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുള്ളിയില്ലാ ജിറാഫിനെ കണ്ടെത്തിയിരിക്കുകയാണ്. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് വാർത്ത പുറത്തുവിട്ടത്. നമീബിയയിലെ മൗണ്ട് എറ്റ്ജോ സഫാരി മേഖലയിലാണ് ഈ ജിറാഫിനെ കണ്ടത്.
ജി 20 ഉച്ചകോടി നടന്ന സമയം ന്യൂഡൽഹി നഗരത്തിലെ ചില ഭാഗങ്ങളിൽ കുരങ്ങൻമാരെ വിരട്ടിയോടിക്കാനായി മറ്റൊരു കുരങ്ങുവർഗമായ ലംഗൂറുകളുടെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. റീസസ് മക്കാക്ക് ഇനത്തിൽപെട്ട നാട്ടുകുരങ്ങൻമാരുടെ ശല്യം നേരിടാനാണ് അധികൃതർ ഇത് പരീക്ഷിച്ചത്.
സിംഹത്തെ കണ്ടാൽ മറ്റ് മൃഗങ്ങൾ പേടിച്ചോടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇവിടെ കാട്ടുനായ്ക്കളെ കണ്ട് സിംഹം സൈലന്റായി നടന്നുനീങ്ങുകയാണ്. ആത്മവിശ്വാസം കൂടുതലുള്ള ഒരു കൂട്ടം നായ്ക്കളാണ് സിംഹത്തെ വിറപ്പിക്കാനിറങ്ങിയത്. ഇതിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.
Results 1-50 of 2943