ADVERTISEMENT

കുറച്ചു മണിക്കൂറുകൾ മാത്രം പുറത്തുപോയി വരുമ്പോൾ തന്നെ ഉടമയോട് നായകൾക്ക് വലിയ സ്നേഹമായിരിക്കും. അവരുടെ ദേഹത്ത് ചാടിക്കയറുകയും കളിക്കുകയും ചെയ്യും. ഇവിടെ റിച്ചി എന്ന നായ തന്റെ പെറ്റ്‌ഡാഡിനെ ഒരു വർഷത്തിനുശേഷം കാണുകയാണ്. അതും എയർപോർട്ടിൽ വച്ച്. പെറ്റ് മോമിനൊപ്പമാണ് റിച്ചി സ്ഥലത്തെത്തിയത്.

ക്ഷീണിതനായ റിച്ചി പതുക്കെയാണ് എയർപോർട്ടിനകത്ത് കയറിയത്. കുറച്ചുകഴിഞ്ഞപ്പോൾ ദൂരെനിന്നും ഒരാൾ വരുന്നു. ആദ്യം ആളെപിടികിട്ടാതെ നിന്നു. പിന്നീടാണ് തന്റെ പെറ്റ്ഡാഡ് ആയ വിനി ആണെന്ന് മനസ്സിലായത്. വിനി കൈ കാണിച്ചതും റിച്ചി ഓടിയടുത്തു. വിനി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. 

റിച്ചിയുടെ പെറ്റ്മോമും ഡാഡും വേർപിരിഞ്ഞവരാണ്. റിച്ചിയെ കാണാൻ വേണ്ടി മാത്രമാണ് അഞ്ച് മണിക്കൂർ വിമാനത്തിൽ യാത്രചെയ്ത് എത്തിയത്.

Content Highlights: Dogs | Pet Animals | Viral Video 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com