ADVERTISEMENT

കാടിനോട് ചേർന്നാണ് റഷ്യക്കാരിയായ വിക്ടോറിയയുടെ വീട്. അവൾക്ക് വെൻസ എന്ന പേരിൽ ഒരു വളർത്തുനായയും ഉണ്ട്. ഇതിനിടയ്ക്കാണ് കാട്ടിൽ നിന്നും കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കറുത്ത പൂച്ചയെ ലഭിക്കുന്നത്. വെൻസയ്ക്ക് കൂട്ടാകുമെന്ന് കരുതി പൂച്ചക്കുഞ്ഞിനെ വളർത്താൻ വിക്ടോറിയ തീരുമാനിച്ചു. ലൂണ എന്ന് പേരും വിളിച്ചു.

ദിവസങ്ങൾ കഴിയുന്തോറും വെൻസയേക്കാൾ ലൂണ വളർന്നുകൊണ്ടിരുന്നു. പിന്നീടാണ് വിക്ടോറിയയ്ക്ക് മനസ്സിലായത് ഇത് പൂച്ചയല്ല, കരിമ്പുലിയാണെന്ന്. നല്ല വമ്പൻ റഷ്യൻ കരിമ്പുലി! ജീവിക്കില്ലെന്ന് കരുതി ലൂണയെ അമ്മ കാട്ടിൽ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. എന്തായാലും ലൂണ വിക്ടോറിയയുടെ വീട്ടിൽ തന്നെയുണ്ട്.

വെൻസയും ലൂണയും ഒരേ പാത്രത്തിൽ കഴിച്ച് ഒരുമിച്ച് കളിച്ച് ഉറങ്ങുന്നവരാണ്. ഇതിന്റെ നിരവധി വിഡിയോകൾ വിക്ടോറിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Content Highlights: Black panther | Cat | Friendship | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com