വന്യജീവി സങ്കേതങ്ങള്‍ കാണാം, ഫ്രീയായി! സൗജന്യ പ്രവേശനം 7 ദിവസത്തേക്ക്
Mail This Article
വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും സൗജന്യപ്രവേശനം അനുവദിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് സർക്കാരിന്റെ ഓഫർ.
വാരാഘോഷത്തോട് അനുബന്ധിച്ച് നിരവധി മത്സരങ്ങളും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവർക്ക് 8 മുതൽ ഒരു വർഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ, തോൽപെട്ടി എന്നിവിടങ്ങളിലാണ് അനുമതി. പ്രവേശനം മാത്രമാണ് സൗജന്യം. ജംഗിൾ സഫാരി പോലെ മറ്റ് പ്രവർത്തനങ്ങൾ ഫീസ് ഈടാക്കുന്നതാണ്.
മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങൾ വനം–വന്യജീവി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. https://forest.kerala.gov.in
Content Highlights: Wildlife | Animal | Kerala