‘ഐ ആം ബിസി’: റെയിൽവേ ഓഫിസിൽ കംപ്യൂട്ടറിൽ ജോലിചെയ്യുന്ന കുരങ്ങൻ– വിഡിയോ

Mail This Article
വീടുകളിലും ഓഫിസുകളിലും അതിക്രമിച്ചു കയറി സാധനങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന കുരങ്ങന്മാരെ കണ്ടുകാണും. എന്നാലിവിടെ കംപ്യൂട്ടറിൽ ജോലി ചെയ്യുകയാണ് ഒരു ലംഗൂർ കുരങ്ങൻ. ബംഗാളിലെ ബോൽപുർ റെയിൽവേ സ്റ്റേഷൻ ഓഫിസിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചുവരികയാണ്.
ഓഫിസിലെ പേപ്പറുകൾ പരിശോധിച്ച് കീബോർഡിൽ എന്തൊക്കെയോ കുരങ്ങൻ ടൈപ്പ് ചെയ്യുന്നുണ്ട്. ചെയറിന്റെ കൈവരിയിൽ ഇരുന്നുകൊണ്ടാണ് പേഴ്സണൽ കംപ്യൂട്ടറിൽ ജോലി ചെയ്യുന്നത്. ടെക്നോളജി മൃഗങ്ങളും അംഗീകരിച്ചു തുടങ്ങിയെന്ന് ചിലർ വിഡിയോയ്ക്ക് താഴെ കുറിച്ചു. ദിവസങ്ങൾക്ക് മുൻപ് സ്മാർട്ഫോൺ നോക്കുന്ന കുരങ്ങന്മാരുടെ വിഡിയോയും പുറത്തുവന്നിരുന്നു.
Content Highlights: Monkey | Computer | Viral Video